ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിക്ക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും.ഇരുവരും കന്യാസ്ത്രീകളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടുവയ്ക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ തങ്ങളും പങ്കുചേരുന്നു. ഇതു സ്ത്രീകളുടെ തുറന്നുപറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കുമാവില്ലയെന്ന് സമരത്തിനു പിന്‍തുണ പ്രഖ്യാപിച്ച് റിമ പറഞ്ഞു. ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇത്രയും ഗൗരവമായ ഒരു പരാതി സമര്‍പ്പിച്ചിട്ടും യുവജനങ്ങളടക്കം വളരെ അപകടകരമായ നിശ്ശബ്ദത പാലിക്കുന്നത് അത്യധികം അശ്രദ്ധയോടെയാണ് നാമേവരും കണ്ടു കൊണ്ടിരിക്കുന്നത്. പുരോഗമനം പറയുന്ന സര്‍ക്കാരടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളടക്കം അവഗണിക്കുന്ന ഇവരുടെ സമരത്തിനു നീതി കിട്ടും വരെ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നാണ് ആഷിഖ് അബു പ്രതികരിച്ചത്.
Share this Article
Related Topics