വയലിന് മാന്ത്രികന്‍ ബാലഭാസ്‌ക്കറിന്റെ മധുര സംഗീതം എന്നന്നേയ്ക്കുമായി നിലച്ച വാര്‍ത്തയുടെ ഞെട്ടലിലേക്കാണ് കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പുലര്‍ന്നത്. ബാലഭാസ്‌കര്‍ അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും.
'തിരികെ വരൂ, മിസ് യു അണ്ണാ... ' എന്നാണ് ബാലഭാസ്‌കറിന്റെ സുഹൃത്ത് ഇഷാന്‍ ദേവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ബാലഭാസ്‌കറിന്റെ ജീവിതത്തിലെ മനോഹര ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോയും ഇഷാന്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
'നീ എന്നെ ഞങ്ങളെ വിട്ടുപോയി ഒരു വര്‍ഷം തികയുന്നു. എന്നാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലായ്‌പ്പോഴും പുതിയതാണ്. നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല. ഞങ്ങളുടെ ഹൃദയത്തില്‍ നീ എല്ലായ്‌പ്പോഴും ജീവിക്കും. മിസ് യു ബാല'- സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.
Content Highlights: violinist Balabhaskar death anniversary , Stephen Devassy Ishaan Dev Balabhaskar