സിജു വില്‍സണ്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാര്‍ത്തകള്‍ ഇതുവരെ'യിലെ ആദ്യ ഗാനം പുറത്തെത്തി. സിജുവിനൊപ്പം വിനയ് ഫോര്‍ട്ടും പുതുമുഖനായിക അഭിരാമി ഭാര്‍ഗവനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 'കേള്‍ക്കാം തകിലടികള്‍' എന്ന് തുടങ്ങുന്ന ഗാനം പി ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് മെജോ ജോസഫ് ഈണം നല്‍കിയിരിക്കുന്നു. നാട്ടിന്‍പുറത്തെ ജീവിതവും മനോഹര കാഴ്ചകളും പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തൊണ്ണൂറുകളെ ഓര്‍മിപ്പിക്കുന്നുണ്ട്.
നവാഗതനായ മനോജ് നായര്‍ സംവിധാനം നിര്‍വഹിച്ച 'വാര്‍ത്തകള്‍ ഇതുവരെ' തൊണ്ണൂറുകളുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു കോമഡി ത്രില്ലറാണ്. വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലെന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എല്‍ദോ ഐസക് ഛായാഗ്രഹണവും ആര്‍ ശ്രീജിത്ത് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്, പി.എസ്.ജി. എന്റര്‍ടെയിന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights : Siju Wilson, Vinay Fort in Ithuvare movie song, Kelkkam thakiladikal song by P Jayachandran
Share this Article
Related Topics