മലയാളത്തെ പാടിയുറക്കാന്‍ വീണ്ടുമൊരു താരാട്ടു പാട്ടുമായി വരികയാണ് എസ്. ജാനകി. മോഹന്‍ലാല്‍ നായകനാവുന്ന വൈശാഖിന്റെ ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകനിലാണ് ജാനകിയുടെ ഏറ്റവും പുതിയ താരാട്ട്. ഗോപീസുന്ദറിന്റേതാണ് ഈണം. ചാന്തുപൊട്ടിലെ ആഴക്കടലിന്റെ അങ്ങേക്കരയിലിനും (വിദ്യാസാഗര്‍) മിഴികള്‍ സാക്ഷിയിലെ താഴമ്പു തൊട്ടിലിലിനും (ദക്ഷിണാമൂര്‍ത്തി) ശേഷം ജാനകി പാടുന്ന ശ്രദ്ധേയമായ താരാട്ടുപാട്ടവും ഇതെന്നാണ് അറിയുന്നത്.
ഓമനത്തിങ്കള്‍ കിടാവോ (സ്വാതിതിരുന്നാള്‍), രാരാരോ രാരിരാരോ (പെങ്ങള്‍), അമ്മതന്‍ കണ്ണിനമൃതം (മായ), മകയിരം നക്ഷത്രം മണ്ണില്‍ വീണു (ചക്രവാകം) എന്നിവയാണ് ജാനകിയുടെ മറ്റ് പ്രശസ്തമായ താരാട്ടുപാട്ടുകള്‍.
Share this Article
Related Topics