നീരജ് മാധവ്, റേബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഡോമിന്‍ ഡി സില്‍വ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനവും യുട്യൂബില്‍ ഹിറ്റാണ്.
കായലിറമ്പിലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന സന്തോഷ് വര്‍മയാണ്. ബിജിബാലിന്റേതാണ് സംഗീതം. ആലപിച്ചിരിക്കുന്നത് ബിജിബാലും ആന്‍ ആമിയും ചേര്‍ന്നാണ്.
ആന്റണി ജിബിനും ഡോമിന്‍ ഡി സില്‍വയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് പൈപ്പിന് ചുവട്ടിലെ പ്രണയം നിര്‍മിക്കുന്നത്.
Share this Article
Related Topics