പാട്ടുകള്‍ക്കിടയില്‍ സംഭാഷണങ്ങള്‍ കുത്തിനിറയ്ക്കുന്നതിനെതിരേ ജയചന്ദ്രന്‍


2 min read
Read later
Print
Share

ആല്‍ബം പാട്ടുകളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഹാസ്യവും പ്രണയവും ഇടകലര്‍ന്നു വരുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് അദ്ദേഹവും സന്തോഷ് വര്‍മ്മയും ചേര്‍ന്നാണ്.

സിനിമാപ്പാട്ടുകള്‍ക്കിടയില്‍ സംഭാഷണശകലങ്ങളും മറ്റും കലര്‍ത്തുന്നതിനെതിരേ ഗായകന്‍ പി ജയചന്ദ്രന്‍. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക പാട്ടുകളിലും ആദ്യ നാലു വരികള്‍ കഴിഞ്ഞാല്‍ പിന്നെ സംഭാഷണങ്ങളാണ്. പല ഭാഗങ്ങളായാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഈ ഗാനങ്ങളെത്തുന്നത്. അതിനാല്‍ പല പാട്ടുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഈ പ്രവണത നല്ലതാണെന്നു തോന്നിയിട്ടില്ലെന്നും ജയചന്ദ്രന്‍ അഭിപ്രായപ്പെടുന്നു. പാട്ടുകളുടെ പ്രശസ്തിയെ ഇതു ബാധിക്കുന്നുണ്ട്. ഈയിടെ താന്‍ പാടിയ പല പാട്ടുകളിലും ഈ പ്രവണത കാണുന്നുണ്ടെന്നും എന്നാല്‍ 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍' എന്ന ഈ പുതിയ ചിത്രത്തില്‍ അതില്ലെന്നും ഗാനങ്ങള്‍ മുഴുവനായിത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഓഡിയോ ലോഞ്ച് ചടങ്ങില്‍ നടന്‍ ദിലീപ് മുഖ്യാതിഥിയായിരുന്നു.

ആല്‍ബം പാട്ടുകളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഹാസ്യവും പ്രണയവും ഇടകലര്‍ന്നു വരുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും സന്തോഷ് വര്‍മ്മയും ചേര്‍ന്നാണ്. സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. പുതുമുഖമായ അഖില്‍ പ്രഭാകര്‍ ആണ് ചിത്രത്തിലെ നായകന്‍. സോനു, ശിവകാമി എന്നിവര്‍ നായികമാരായെത്തുന്നു. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, വിഷ്ണുപ്രിയ, സുബി, നോബി, ദിനേശ് പണിക്കര്‍, ഹരീഷ് കണാരന്‍ എന്നിവരും അഭിനയിക്കുന്നു. ജൂലൈ പകുതിയോടെ ചിത്രം തീയേറ്ററുകളിലെത്തും.

Content Highlights : East Coast Vijayan film, Chila Newgen naatuvisheshangal film, audio launch, P Jayachandran, Dileep

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഖാദിക്ക് തീം സോങ്;പാടാന്‍ ശോഭനാ ജോര്‍ജും

Aug 23, 2019


mathrubhumi

2 min

'തോക്ക് തോല്‍ക്കും കാലം വരും വരെ വാക്ക് തോല്‍ക്കില്ലെടോ..'

Dec 17, 2018