ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്‌സിക്കന്‍ അപാരത'യിലെ 'ഇവളാരോ' എന്ന ഗാനം തരംഗമാകുന്നു. മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലില്‍ ഇറങ്ങിയ ഈ ഗാനം രണ്ട് ദിവസം പിന്നിടുമ്പോള്‍ മൂന്നരലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ന്ന 'ഇവളാരോ' ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.
ടോം ഇമ്മട്ടി സംവിധാനം നിര്‍വഹിച്ച 'ഒരു മെക്‌സിക്കന്‍ അപാരത'യില്‍ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. അനൂപ് കണ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ് നിര്‍വഹിക്കുന്നത്.