ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന 'ഒരു അഡാർ ലവ്'ന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ ചെയ്തു. യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് തരംഗമായി ഒരു ദിവസത്തിനുള്ളില്‍ 6.5 ലക്ഷം വ്യൂസും 17,000 ലൈക്സും നേടിയിരിക്കുന്നു. 'മുന്നാലെ പോണാലെ' എന്ന് തുടങ്ങുന്ന തമിഴ് ഗാനം ഷാന്‍ റഹ്മാനാണ് ഈണം നല്‍കി ആലപിച്ചിരിക്കുന്നത്. ഇത് ഷാന്‍ റഹ്മാന്റെ ആദ്യത്തെ തമിഴ് ഗാനം കൂടിയാണ്. പേളി മാണി ഗാനരചന നിര്‍വഹിച്ചിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ഒമര്‍ ലുലു തന്നെ കഥയെഴുതിയ ഈ ചിത്രം പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങളായ പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഷെരീഫ്, മിഷേല്‍ ആന്‍ ഡാനിയേല്‍, മാത്യു, സിയാദ് ഷാജഹാന്‍, ദില്‍റുപ അസ്വദ് അല്ഖമര്‍, വൈശാഖ് പവനന്‍, യാമി സോന എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യഗാനം 'മാണിക്യ മലരായ പൂവി'യും വൈറല്‍ ഹിറ്റായിരുന്നു. സൗത്ത് ഇന്ത്യയില്‍ നിന്നും യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ് കരസ്ഥമാക്കിയ വീഡിയോയായി. വെറും 28 ദിവസങ്ങള്‍ക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും ലിജോ പനാടനും ചേര്‍ന്നാണ്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.
Content Highlights: Oru Adaar Love tamil song teaser pearly maaney Priya warrier omar lulu shaan rahman