മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന മാമാങ്കത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. അജയ് ഗോപാലിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്ന ഈ താരാട്ട് പാട്ട് പാടിയിരിക്കുന്നത് ബോംബെ ജയശ്രീ ആണ്.
കനിഹ, ഉണ്ണി മുകുന്ദന്‍, അനു സിതാര, മാസ്റ്റര്‍ അച്യുത് എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.
മനോജ് പിള്ളയാണ് ഛായാഗ്രഹണം. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഡിസംബര്‍ 12ന് ചിത്രം തിയ്യറ്ററുകളിലെത്തും.
Content Highlights : Mamangam Movie Lullaby song M Jayachandran Mammootty Unni Mukundan Kaniha Anu Sithara