'അമര്‍ അക്ബര്‍ അന്തോണി' എന്ന ഹിറ്റ് ചിത്രത്തിനുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി.
ഒരു ഡപ്പാം കൂത്ത് ശൈലിയിലുള്ള 'മിന്നാമിന്നി' എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് നാദിര്‍ഷ തന്നെയാണ്.
'അമര്‍ അക്ബര്‍ അന്തോണി'യുടെ തിരക്കഥാക്കൃത്തുക്കളില്‍ ഒരാളും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍, 'മഹേഷിന്റെ പ്രതികാരം' ഫെയിം ലിജോമോള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
ദിലീപ് ഡോക്ടര്‍ സഖറിയാ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ മാധവ്, സിജു വിത്സണ്‍, സലിംകുമാര്‍, സിദ്ദിഖ്, കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍, വിനോദ് കെടാമംഗലം, ധര്‍മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഹനീഫ്, ജോര്‍ജ് ഏലൂര്‍, പ്രദീപ് കോട്ടയം, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, സ്വാസിക, സീമ ജി. നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.