കൗമാരകാലത്തെ ഒരു വീഡിയോ പങ്കുവെച്ച് എം ജയചന്ദ്രന്‍. 31 വര്‍ഷം മുമ്പ് തിരുവനന്തപുരത്തു വച്ച് നടന്ന ഒരു ബന്ധുവിന്റെ കല്യാണ റിസപ്ഷന്‍ വേദിയില്‍ പാടുന്ന വീഡിയോ ആണ് സംഗീത സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
1988 ഡിസംബര്‍ 3നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. യവനിക എന്ന ചിത്രത്തിനുവേണ്ടി ഒ എന്‍വി കുറുപ്പ് രചിച്ച് എം ബി ശ്രീനിവാസ് ഈണമിട്ട് യേശുദാസ് പാടിയ 'ചെമ്പക പുഷ്പ സുവാസിത യാമം' എന്ന ഗാനമാണ് അദ്ദേഹം വേദിയില്‍ മനോഹരമായി ആലപിക്കുന്നത്. അന്നത്തെ പതിനേഴുകാരന്റെ പാട്ടിന് പ്രശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും അതേ ശബ്ദമാണെന്നും അന്നത്തെ രൂപത്തില്‍ 'പഴയ കമലഹാസന്‍ ലുക്കാ'ണെന്നും ആരാധകര്‍ പറയുന്നു.