നീരജ് മാധവും അജു വർഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ലവകുശയുടെ ഗാനം പുറത്തിറങ്ങി. എൻ്റെ കെെയിൽ ഒന്നൂല്ല എന്ന് തുടങ്ങുന്ന ഗാനത്തിൽ ലവനായി നീരജ് മാധവും കുശനായ അജു വർഗീസുമാണ് അഭിനയിക്കുന്നത്. നടൻ നീരജ് മാധവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ലവകുശയിലെ ആദ്യഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അജു വര്‍ഗീസും നീരജ് മാധവും ചേര്‍ന്ന് പാടിയ എന്ത് കഷ്ടാണ് ബോസ്, വെറും നഷ്ടാണ് ബോസ് എന്ന അടിപൊളി പാട്ട് സീനിൽ നീരജ് മാധവിൻ്റെ മനോഹരമായ ഡാൻസുമുണ്ടായിരുന്നു.
അതുൽ പി. എം. എഴുതി, ചിട്ടപ്പെടുത്തി ആലപിച്ച പഴയ ഗാനം ഈ ചിത്രത്തിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു. ഗോപിസുന്ദറാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം നൽകിയത്. ആർ ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയ്‌സൺ ഇളംകുളം ഗിരീഷ് വൈക്കം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മിക്കുന്നത്.