അമിത് ചക്കാലക്കലിനെ നായകനാക്കി ജീഷ് മിഥില സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിലെ 'കളകാഞ്ചി' എന്ന ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനനാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്. ജോഫി തരകന്റെ വരികള്‍ക്ക് മെജോ ജോസഫ് ഈണം നല്‍കി വൈഷ്ണവ് ഗിരീഷ,് വിപിന്‍ സേവിയര്‍, അഞ്ജു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാരിക്കുഴിയിലെ കൊലപാതകം'. ദിലീഷ് പോത്തന്‍ ലാല്‍ നെടുമുടി വേണു, അങ്കമാലി ഡയറീസ് ഫെയിം കിച്ചു ടെലസ് സുധി കോപ്പ തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. 25 വര്‍ഷങ്ങള്‍ക്കുശേഷം കീരവാണി മലയാളത്തില്‍ ഗാനം ആലപിക്കുന്നു എന്നുള്ളതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടര്‍ന്നുള്ള തുരുത്തിലെ പ്രശ്‌നങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം. ടേക്ക് വണ്‍ എന്റര്‍ട്ടെയിന്മെന്റ്‌സിന്റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണ് ത്രില്ലര്‍ സ്വഭാവമുളള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 7 ന് 'വാരിക്കുഴിയിലെ കൊലപാതകം' തീയറ്ററുകളിലെത്തും
Content Highlights : Kalakaanji Song HD Vaarikkuzhiyile Kolapaathakam Mejo Joseph Amith Chakkalakkal