രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ജൂണ്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. കൂട് വിട്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിന്ദു അനിരുദ്ധനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഇഫ്തി സംഗീത നല്‍കിയിരിക്കുന്നു. ഗാനരംഗത്തില്‍ അതീവ സുന്ദരിയായാണ് രജിഷ എത്തിയിരിക്കുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
താരം വ്യത്യസ്ത മെയ്‌ക്കോവറില്‍ എത്തുന്ന ചിത്രത്തിലെ മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനം നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷത്തില്‍ രജിഷ പ്രത്യക്ഷപ്പെടുന്ന ഗാനരംഗത്തില്‍ പലപ്പോഴും നസ്രിയയെ ഓര്‍മ വന്നുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും.
ജൂണിന് വേണ്ടി രണ്ട് മാസത്തോളമെടുത്ത് ഏകദേശം ഒന്‍പത് കിലോയാണ് താരം കുറച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി താരം തന്റെ പ്രിയപ്പെട്ട നീളമുള്ള മുടി മുറിക്കുകയും ചെയ്തു. ഈ മെയ്‌ക്കോവറിന്റെ വീഡിയോ ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
പതിനേഴ് വയസ്സ് മുതല്‍ ഇരുപത്തിയഞ്ച് വയസ്സ് വരെയുള്ള ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം. ഈ കഥാപാത്രം ചെയ്യുന്ന നായികയ്ക്ക് രണ്ട് ലുക്കും അത്യാവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യയായി തോന്നിയത് രജിഷയെയായിരുന്നുവെന്നും നിര്‍മാതാവ് വിജയ് ബാബു പറഞ്ഞിരുന്നു.
Content Highlights : June Malayalam Movie Video Song Rajisha Vijayan Joju George Vijay Babu June Movie