കുട്ടികള്‍ക്ക് ആഘോഷമാക്കാന്‍ ഒരു മിഠായിപ്പാട്ട്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ മിഠായിപ്പാട്ടിന് യൂട്യൂബില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സ്‌കൂള്‍ പശ്ചാത്തലത്തില്‍ കുട്ടികള്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനരംഗത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇടുക്കിക്കാരനായ അധ്യാപകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. അധ്യാപകരെ പരിശീലിപ്പിക്കാന്‍ ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്ക് അദ്ദേഹം എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിനു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ദിലീഷ് പോത്തന്‍,ഹരീഷ് കണാരന്‍,ആശ ശരത്,ദീപ്തി സതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. എം.ജയചന്ദ്രനാണ് സംഗീതം. ഗാനരചന: സന്തോഷ് വർമ. ശ്രേയയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയത്.