രജനീകാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചുമ്മാ കിഴി എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയില്‍ സ്റ്റുഡിയോയില്‍ വച്ച് പാട്ടു കേട്ട് ആസ്വദിക്കുന്ന രജനീകാന്തിനെയും കാണാം. പാട്ടിനൊപ്പം ചുണ്ടനക്കുന്ന രജനിയെ കണ്ട് പാട്ടില്‍ താരത്തിന്റെ ശബ്ദവുമുണ്ടോ എന്ന് സംശയിച്ചേക്കാം.
ചുമ്മാ കിഴി എന്നു തുടങ്ങുന്ന ഗാനത്തിനു വരികളെഴുതിയിരിക്കുന്നത് വിവേക് ആണ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എസ് പി ബാലസുബ്രമണ്യവും അനിരുദ്ധ് രവിചന്ദറുമാണ് ഗാനമാലപിച്ചിരിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും എസ് പി ബിയുടെ ചുറുചുറുക്കാര്‍ന്ന ശബ്ദത്തിനിപ്പോഴും ചെറുപ്പം തന്നെയെന്നും ആരാധകര്‍ പറയുന്നു.
Content Highlights : darbar movie song rajanikanth a r murugadoss