വയലിനു പുറമേ മറ്റൊരു വാദ്യോപകരണവും തനിക്കു വഴങ്ങുമെന്ന് കാണിച്ച് ബാലഭാസ്‌കര്‍. സ്റ്റീഫന്‍ ദേവസ്സിയടക്കമുള്ള സൂഹൃത്തുക്കള്‍ക്കൊപ്പമിരുന്നു അദ്ദേഹം ഘടം വായിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബാംഗളൂരുവിലെ ഉഡുപ്പാ ഫൗണ്ടേഷനില്‍ വെച്ച് ഘടം വായിക്കുന്ന ഗിരിധര്‍ ഉടുപ്പാ, ശിവമണി, സ്റ്റീഫന്‍ ദേവസ്സി. ജിനോ ബാങ്ക്‌സ്, കീത്ത് പീറ്റേഴ്‌സ് എന്നിവര്‍ക്കൊപ്പം ബാലഭാസ്‌ക്കറും കൂടുന്നുണ്ട്.
സംഗീതം, രംഗകലകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത വാദ്യോപകരണ വിദഗ്ധന്‍ ഘടം ഗിരിധറിന്റെ നേതൃത്വത്തില്‍ 2015ല്‍ ബാംഗ്ലൂരില്‍ രൂപം കൊണ്ട സംഘടനയാണ് ഉടുപ്പാ ഫൗണ്ടേഷന്‍. അവിടെ വച്ചു ഫെബ്രുവരിയില്‍ നടന്ന ഒരു കൂട്ടായ്മയുടെ ഭാഗമായാണ് ഈ കലാകാരന്‍മാര്‍ ഘടങ്ങളുമായി അണിനിരന്നത്.
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മകളിലാണ് സോഷ്യല്‍ മീഡിയ ഇപ്പോഴും. കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ ഞെട്ടല്‍ കേരള ജനതയില്‍ നിന്നും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.