നടന്‍ ഉണ്ണി മുകുന്ദന്റെ അനിയന്‍ സിദ്ധാര്‍ത്ഥ് രാജന്‍ അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു. കന്നഡയിലെ യുവതാരം സാനിയ അയ്യരാണ് ആല്‍ബത്തില്‍ സിദ്ധാര്‍ഥിന്‍റെ നായികയായി എത്തുന്നത്.
ജോയിസ് സാമുവലിന്റെ സംഗീതത്തില്‍ നജിം അര്‍ഷാദാണ് 'ആരാരോ നീയാരോ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. സതീഷ് ഒലിയില്‍ ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.
അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ ഗാനത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
Content Highlights : Aararo Neeyaro Nee En Sakhi Musical Album Featuring Actor Unni Mukundan's Brother Sidharth