ഇന്ദ്രജിത്ത് സുകുമാരന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആഹാ'. വടം വലിയെ ആസ്പദമാക്കി സ്പോര്‍ട്സ് ജോണറില്‍ ഒരുക്കുന്ന ചിത്രത്തിലെ ഒരു പ്രധാന ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വലിപ്പാട്ട് അഥവാ തഗ് ഓഫ് വാര്‍ ആന്തെം എന്നാണ് പാട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ശരിക്കും രോമാഞ്ചം കൊള്ളിക്കുന്ന ഒരു പാട്ട്. അതാണീ വലിപ്പാട്ട്. വടംവലി തന്നെയാണ് പാട്ടിലും ഹൈലൈറ്റ്. ഒരു കായിക ഇനമായ വടംവലിയില്‍ പങ്കെടുക്കുന്നവര്‍ ഒഴുക്കുന്ന വിയര്‍പ്പിന്റെയും അവര്‍ക്കുള്ളിലെ മാനസിക സംഘര്‍ഷങ്ങളെയും കുറിച്ചെല്ലാമാണ് സിനിമയെന്നാണ് ഈ ഗാനവും സൂചിപ്പിക്കുന്നത്. ഈ ഗാനത്തിനു സംഗീതം നല്‍കുന്നത് ആശിഷ്, ആകാശ് എന്നിവരാണ്. കെ എസ് ഹരിശങ്കറും ഇന്ദ്രജിത്തും ചേര്‍ന്നാണ് ആലാപനം.
ആഹായുടെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയത്താണ്. ഹണീ ബീ, പ്രേതം 2 തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയനായി വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ നായകനായ അമിത് ചക്കാലക്കല്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ധ്രുവങ്ങള്‍ 16, രണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
തരംഗം, ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളില്‍ നായികയായ ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി ചിത്രത്തില്‍ അണി ചേരുന്നു. പ്രേം എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയും, ജുബിത് നംറാടത്തും ചേര്‍ന്നു രചിച്ച ഗാനങ്ങള്‍ക്ക് ഗായിക സയനോര ഫിലിപ്പും സംഗീതം നല്‍കുന്നു.
Content Highlights : Aaha malayalam movie tug of war anthem song, Indrajith Sukumaran, Amit Chakkalackal, Aswin Kumar