കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടതിന് ശേഷം മാത്രമേ തനിക്ക് അഭിനയിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് നടന്‍ ഷെയ്ന്‍ നിഗം. മാതൃഭൂമി ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ന്‍ നിഗം. ചിലപ്പോള്‍ കഥാപാത്രമാകാന്‍ തനിക്ക് അരമണിക്കൂര്‍ മാത്രം മതി, എന്നാല്‍ ചില അവസരങ്ങളില്‍ രണ്ടോ മൂന്നോ ദിവസം വരെ വേണ്ടിവരും. കട്ട് പറഞ്ഞാലും പലപ്പോഴും കഥാപാത്രത്തില്‍ നിന്ന് വിട്ടുപോകാന്‍ കഴിയാറില്ല. അതൊന്നും പലര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ലെന്ന് ഷെയ്ന്‍ പറയുന്നു.
മാനസിക സംഘര്‍ഷം നേരിടുന്ന അവസരത്തില്‍ അഭിനയമാണ് തനിക്ക് ആശ്രയമെന്ന് ഷെയ്ന്‍ പറഞ്ഞു.
"എന്നെക്കുറിച്ച് പ്രിയപ്പെട്ടവര്‍ ആരെങ്കിലും മോശമായി പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കാറില്ല. ആ വിഷയം അഭിനയിച്ചും പാട്ടുണ്ടാക്കിയും തീര്‍ക്കും. ഞാന്‍ കഥ എഴുതാറുണ്ട്. കുര്‍ബാനി എന്ന സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇല്ലാതിരുന്ന ഒരാളാണ് ഞാന്‍. എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ടാണ് അക്കൗണ്ട് തുടങ്ങിയത്. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ വെട്ടിത്തുറന്ന് പറഞ്ഞപ്പോള്‍ അതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാനാണ് ആവശ്യപ്പെടുന്നത്. സത്യത്തില്‍ എനിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത് പ്രകോപനത്തിന്റെ അങ്ങേയറ്റം എത്തുമ്പോഴാണ്", ഷെയ്ൻ പറഞ്ഞു.
അഭിമുഖത്തില്‍ പൂര്‍ണരൂപം കാണാം
Content Highlights: Shane Nigam Interview, talks Movies, Valiya Perunnal