വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുറ്റകൃത്യം കുറ്റമല്ലാതാവുന്നില്ല; സ്ത്രീകള്‍ സംസാരിക്കട്ടെ - മധു


എബി പി. ജോയി

2 min read
Read later
Print
Share

സമൂഹത്തിലെ ഇതരരംഗങ്ങളില്‍ ഉള്ളതുപോലെയുള്ള സാഹചര്യങ്ങളാണ് സിനിമയിലും ഉള്ളത്. സിനിമ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതുകൊണ്ട് അവിടത്തെ കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നേയുള്ളൂ.

മീടൂ കാംപെയിൻ തുടരട്ടെ, സ്ത്രീകള്‍ മാറിയ കാലത്ത് അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറയട്ടെ. അതില്‍ യാതൊരു തെറ്റുമില്ലെന്നു മാത്രമല്ല, മാനുഷികമായി ശരിയുമുണ്ട്. തെറ്റുചെയ്യാത്തവര്‍ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ല. സാധാരണഗതിയില്‍ ഒരു സ്ത്രീയും താൻ നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് നുണ പറയില്ല എന്നാണ് ഞാന്‍ കരുതുന്നത്- മലയാളത്തിലെ മുതിര്‍ന്ന നടന്‍ മധു സംസാരിക്കുന്നു.

വര്‍ഷങ്ങള്‍ക്കുശേഷമാണ് സ്ത്രീകളുടെ തുറന്നുപറച്ചില്‍. അതെക്കുറിച്ച്?

വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുറ്റകൃത്യം കുറ്റകൃത്യമല്ലാതാവുന്നില്ല. തെറ്റായ കാര്യം തെറ്റല്ലാതാകുന്നില്ല. അതിനപ്പുറം എനിക്ക് മറ്റൊന്നും അതെക്കുറിച്ച് പറയാനാവുന്നില്ല. പറയാനില്ല താനും.

സിനിമാ സംഘടനകളിലെ സ്ത്രീകളും പലതും തുറന്നുപറയുന്നല്ലോ?

പറയട്ടെ. എല്ലാ രംഗത്തും ഉള്ളതുപോലെ സിനിമാരംഗത്തും കലാകാരികള്‍ക്ക് പ്രശ്നങ്ങളുണ്ടാവുന്നു. അതേക്കുറിച്ച് അവര്‍ പറയുന്നു. അതില്‍ അസ്വാഭാവികത ഒന്നുമില്ല.

സ്ത്രീകള്‍ അവസരങ്ങള്‍ക്കായി ചൂഷണം ചെയ്യപ്പെടുന്നുണ്ടോ?

സമൂഹത്തിലെ ഇതരരംഗങ്ങളില്‍ ഉള്ളതുപോലെയുള്ള സാഹചര്യങ്ങളാണ് സിനിമയിലും ഉള്ളത്. സിനിമ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതുകൊണ്ട് അവിടത്തെ കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നേയുള്ളൂ.

ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?

എന്റെ എല്ലാ കഥാപാത്രങ്ങളെയും എനിക്കിഷ്ടമാണ്. ഏറ്റവും ഇഷ്ടം എന്നൊന്നും പറയാനാവില്ല. അഥവാ പറയാന്‍ തുടങ്ങിയാല്‍ വലിയൊരു ലിസ്റ്റുതന്നെ വേണ്ടിവരും.

ഇന്നത്തെ സിനിമയെയും പഴയകാലത്തെ സിനിമയെയും താരതമ്യം ചെയ്യാമോ?

അതുകൊണ്ടൊക്കെ എന്തുകാര്യം? നിങ്ങളെയും നിങ്ങളുടെ മുത്തശ്ശനെയും കൊച്ചുമകനെയും പരസ്പരം താരതമ്യപഠനം നടത്തിയാല്‍ എങ്ങനെയിരിക്കും? അതുപോലെത്തന്നെ. ടെക്‌നോളജി മുതല്‍ സംവിധാനകലവരെ എല്ലാറ്റിലും കാലത്തിനൊത്ത മാറ്റങ്ങള്‍ വന്നു. ആസ്വാദകരും സമൂഹവും മാറി. ഈ മാറ്റം സിനിമയിലും പ്രതിഫലിക്കുന്നു.

സിനിമയിലേക്ക് വരുന്ന പുതുതലമുറയ്ക്ക് എന്ത് ഉപദേശം നല്‍കും?

ആത്മാര്‍ഥമായി വര്‍ക്ക് ചെയ്യുക. തൊഴിലിനെ സ്നേഹിക്കുക. അര്‍പ്പണബോധം കാണിക്കുക.

വിശ്രമജീവിതത്തില്‍ എന്തൊക്കെ ചെയ്യുന്നു?

സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നു. മതഗ്രന്ഥങ്ങളുള്‍പ്പെടെ പുസ്തകങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കുന്നു. യാത്രചെയ്യുന്നു.

കലാജീവിതത്തിലെ ദുഃഖം?

നൃത്തവും സംഗീതവും പഠിക്കാതിരുന്നത്. നൃത്തം പഠിച്ചിരുന്നെങ്കില്‍ എന്റെ അഭിനയത്തിനും ശരീരത്തിനും അത് മെച്ചമാവുമായിരുന്നു.

സിനിമയെ ഇതര കലാരൂപങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്?

നാടകത്തിലും നൃത്തത്തിലും ബാലേയിലുമൊക്കെ പ്രേക്ഷകന്റെ മുഖഭാവം നടന് തത്സമയം കാണാം. സിനിമയില്‍ അത് ഒരിക്കലും നേരിട്ടുകാണാനാവില്ല.

Content Highlights: actor madhu supports me too camapign women in cinema wcc veteran actor

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram