രേഖയ്ക്ക് പ്രണയവും വിവാദങ്ങളും പുത്തരിയല്ല. ഒരു കാലത്ത് ബിഗ് ബി അമിതാഭ് ബച്ചനുമായുള്ള പ്രണയമായിരുന്നു വലിയ വിവാദമെങ്കില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരു വിവാഹവാര്‍ത്തയാണ്. രേഖ സഞ്ജയ് ദത്തിനെ വിവാഹം കഴിച്ചിട്ടുണ്ടോ എന്നതാണ് ചൂടേറിയ ചര്‍ച്ചാവിഷയം.
യാസെ ഉസ്മാന്‍ രചിച്ച ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുസ്തകത്തെ പിടിച്ചാണ് ഇപ്പോള്‍ ചര്‍ച്ച കൊഴുക്കുന്നത്. എന്നാല്‍, പുസ്തകത്തില്‍ അത്തരമൊരു സൂചനയുമില്ലെന്നും രേഖ സഞ്ജയ് ദത്തിനെ വിവാഹം കഴിച്ചിട്ടില്ലെന്നുമുള്ള വിശദീകരണവുമായി ഉസ്മാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
1984ല്‍ രേഖയും സഞ്ജയ് ദത്തും ഒന്നിച്ച് അഭിനയിച്ച സമീന്‍ ആസ്മാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗോസിപ്പ് ശക്തമായത്. ഇവര്‍ വിവാഹിതരായെന്നു വരെ പ്രചരണമുണ്ടായി. ഒടുവില്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് ദത്തിന് തന്നെ ഇക്കാര്യം നിഷേധിക്കേണ്ടിവന്നു. സഞ്ജയ് ഔദ്യോഗികമായി നിഷേധിച്ചതുകൊണ്ട് മാത്രമാണ് അതൊരു വലിയ വിഷയമായത്-ഉസ്മാന്‍ പറഞ്ഞു.
''ശൈലേന്ദ്ര സിങ്, കമല്‍ഹാസന്‍, നിര്‍മാതാവ് രാജീവ് കുമര്‍, സഞ്ജയ് ദത്ത് എന്നിവരുടെ പേരുകളും രേഖയുമായി ചേര്‍ത്തു പ്രചരിച്ചിരുന്നു അക്കാലത്ത്. ഒരു ദിവസം സഞ്ജയ് ദത്തുമായി അവര്‍ വിവാഹിതരായെന്നും വാര്‍ത്ത വന്നു. ഇത് തീര്‍ത്തും അനാവശ്യമായിരുന്നു. സത്യത്തില്‍ തിരിച്ചടികളുടെ കാലത്ത് സഞ്ജയ്ക്ക് പിന്തുണ നല്‍കുകയായിരുന്നു രേഖ. സിനിമ പൂര്‍ത്തിയയായതോടെ അഭ്യൂഹം ശക്തമായി. ഒടുവില്‍ സഞ്ജയ് ദത്തിന് ഔദ്യോഗികമായി വിവാഹവാര്‍ത്ത നിഷേധിക്കേണ്ടിവരെ വന്നു.' പുസ്‌കത്തിലെ ഈ വരികളെടുത്താണ് ചിലര്‍ വാര്‍ത്ത ചമച്ചതും അഭ്യൂഹം പ്രചരിപ്പിച്ചതും.
പുസ്‌കതത്തില്‍ ബച്ചന്‍-രേഖ ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശം നേരത്തെ വലിയ വിവാദത്തിന് വഴിവച്ചിരുന്നു.