ബോളിവുഡും കടന്ന് ഹോളിവുഡില്‍ പാറിപ്പറന്ന് നടക്കുകയാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ താരം ഇപ്പോള്‍ പ്രണയത്തിലാണെന്ന വാര്‍ത്തയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന വാര്‍ത്തയാണ് ഗോസ്സിപ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇരുവരും ഒന്നിച്ച് പല പൊതു പരിപാടികളിലും പങ്കെടുത്തത് പാപ്പരാസികളുടെ കണ്ണില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്.
' പ്രിയങ്കയും നിക്കും പ്രണയത്തിലാണ്. അതാണ് ഏറ്റവും പുതിയ വാര്‍ത്ത. അവര്‍ നല്ല ജോഡികളാണ്. രണ്ടു പേര്‍ക്കും പരസ്പരം താല്പര്യമുണ്ട്. ഇരുവരും വളരെ അടുത്ത രീതിയിലാണ് പരസ്പരം സംസാരിക്കുന്നതും. പൊതുയിടങ്ങളില്‍ പോലും സ്വകാര്യത ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചില്ല. അടുത്തിരിക്കുന്ന മറ്റുള്ള ആളുകളോടും സംസാരിച്ച് ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു'. പ്രിയങ്കയും നിക്കും പങ്കെടുത്ത ഒരു പൊതുപരിപാടിയെ കുറിച്ച് യു.എസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസ്സിപ്പുകള്‍ പുറത്തിങ്ങിത്തുടങ്ങിയിരുന്നു. റാല്‍ഫ് ലോറെന്‍ വസ്ത്രത്തിലാണ് ഇരുവരും അന്ന് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രമുഖ അവതാരകനായ ജിമ്മി കിമ്മല്‍ ഒരു അഭിമുഖത്തില്‍ ഈ ഗോസിപ്പിനെക്കുറിച്ച് പ്രിയങ്കയോട് ചോദിച്ചിരുന്നു. എന്നാല്‍ അതിനെ ചിരിച്ചു തള്ളുകയാണ് അന്ന് പ്രിയങ്ക ചെയ്തത്.
"ഞങ്ങള്‍ രണ്ടു പേരും റാല്‍ഫ് ലോറെന്‍ വസ്ത്രമാണ് അന്ന് തിരഞ്ഞെടുത്തിരുന്നത്. അതിനാലാണ് ഒരുമിച്ച് പോകാന്‍ തീരുമാനിച്ചത്. അത് വളരെ നല്ല അനുഭവമായിരുന്നു. ഞാന്‍ നിക്കിന്റെ പ്രായം ചോദിച്ചില്ല. എത്രയാണ് പതിനൊന്നോ?" എന്നാണ് അന്ന് പ്രിയങ്ക ഇതിനോട് പ്രതികരിച്ചത്
മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള്‍ പത്തു വയസു കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിനെന്ത് പ്രായം എന്ന് പറഞ്ഞാണ് ഇവരുടെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നത്.
content highlights : priyanka chopra nick jonas in love rumours priyanka dating nick jonas