പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാൻ അയാളുടെ നഷ്ടപ്രണയം തിരിച്ചുപിടിക്കാൻ നടത്തു ശ്രമങ്ങളാണ് പുതിയ മോഹൻലാൽ ചിത്രത്തിലൂടെ ജിബു ജേക്കബ് പറയുന്നത്. പ്രണയം തിരിച്ചുപിടിക്കാനുള്ള ഉലഹന്നാന്റെ ശ്രമത്തിന്റെ ആകസ്മികതകളാണ് ചിത്രത്തിന്റെ രസം. 15 വയസ്സുകാരിയായ ജിനിയുടെയും ഏഴ് വയസ്സുകാരനായ ജെറിയുടെയും അച്ഛനാണ് ഉലഹന്നാന്‍. കൊതിപ്പിക്കുന്ന ആ ജീവിതം കുടുംബപ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമായിരിക്കുമെന്ന് തിരക്കഥാകൃത്ത് സിന്ധുരാജ് പറഞ്ഞു. രാജമ്മാ യാഹുവിനു ശേഷം സിന്ധുരാജ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.
വി.ജെ. ജയിംസിന്റെ പ്രണയോപനിഷത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ചിത്രമാണിത്. ഹൗസിങ് കോളനിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കുടുംബകഥ. ലളിതജീവിതവും വലിയ സ്വപ്നങ്ങളുമായി ജീവിക്കുന്ന ഇടത്തരക്കാരായിരുന്നു ഉലഹന്നാനും കുടുംബവും.
വെള്ളിമൂങ്ങയ്ക്കുശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് തുടങ്ങി. സിനിമയ്ക്ക് പേരിട്ടിട്ടില്ല.
മലയോരഗ്രാമത്തില്‍ വലിയ സ്വപ്നങ്ങളുമായി ജീവിച്ച രാഷ്ട്രീയക്കാരനായ മാമച്ചന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ജിബുവിന്റെ വെള്ളിമൂങ്ങ.
ഭാര്യ ആനിയായി മീന അഭിനയിക്കുന്നു. മെഗാ ഹിറ്റായ ദൃശ്യത്തിനുശേഷം ആ ഹിറ്റ് ജോടി വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷത കൂടിയുണ്ട് ചിത്രത്തിന്.
നെടുമുടി വേണു, ഐമ, സനൂപ്, കലാഭവന്‍ ഷാജോണ്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനി, ചേലമ്പ്രം എന്നിവിടങ്ങളിലാണ് ചിത്രീകരണം.ഛായാഗ്രഹണംപ്രമോദ്, ഗാനങ്ങള്‍റഫീക്ക് അഹമ്മദ്, മധു വാസുദേവ്, അജിത്, സംഗീതംഎം. ജയചന്ദ്രന്‍, ബിജിബാല്‍ ബ്ലോക്ക് ബ്ലസ്റ്റേഴ്‌സ് മൂവീസിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.