എഡ്വേഡ് ആല്‍ബി: കവിതയില്‍ തുടങ്ങി നാടകത്തില്‍ ജ്വലിച്ചു


വഷളത്തരവും പരസ്യമായ ലൈംഗികപരാമര്‍ശങ്ങളും കാരണം നാടകത്തിന് പുലിറ്റ്സര്‍ സമ്മാനം നിഷേധിച്ചു. എന്നാല്‍, ടോണി അവാര്‍ഡ് ലഭിച്ചു.

വിഖ്യാത എഴുത്തുകാരന്‍ എഡ്വേഡ് ആല്‍ബി എഴുതിത്തുടങ്ങിയത് കവിതയാണ്. പിന്നെയത് നാടകത്തിലെത്തി. നര്‍മത്തിന്റെ മേമ്പൊടിയുള്ള അദ്ദേഹത്തിന്റെ നാടകങ്ങള്‍ വിവാഹത്തിന്റെയും മതത്തിന്റെയും ഇരുണ്ടവശങ്ങളെക്കുറിച്ചുള്ളവയായിരുന്നു. കുട്ടികളെ വളര്‍ത്തുന്നതിന്റെ പ്രയാസങ്ങളും അമേരിക്കന്‍ ജീവിതത്തിന്റെ അരക്ഷിതവശങ്ങളും അവ പകര്‍ത്തി.

തകര്‍ന്ന ദാമ്പത്യജീവിതത്തിന്റെ ചിത്രണമായ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ്?' (1962) ആണ് പ്രസിദ്ധ നാടകം. വഷളത്തരവും പരസ്യമായ ലൈംഗികപരാമര്‍ശങ്ങളും കാരണം നാടകത്തിന് പുലിറ്റ്സര്‍ സമ്മാനം നിഷേധിച്ചു. എന്നാല്‍, ടോണി അവാര്‍ഡ് ലഭിച്ചു. 1966-ല്‍ മൈക്ക് നിക്കൊളാസ് നാടകം അതേ പേരില്‍ ചലച്ചിത്രമാക്കി. റിച്ചാഡ് ബര്‍ട്ടണും എലിസബത്ത് ടെയ്ലറുമാണ് ഇതില്‍ മുഖ്യവേഷം ചെയ്തത്. സിനിമ അഞ്ച് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടി.

'ദ സൂ സ്റ്റോറി'യാണ് (1959) ആദ്യ നാടകം. 'ദ ഗോട്ട് ഓര്‍ ഹൂ ഈസ് സില്‍വിയ?', 'ടൈനി ആലിസ്', 'മി മൈസെല്‍ഫ് ആന്‍ഡ് ഐ', 'എഡ്വേഡ് ആല്‍ബീസ് പീറ്റര്‍ ആന്‍ഡ് ജെറി' എന്നിവയടക്കം മുപ്പതിലേറെ നാടകങ്ങള്‍ രചിച്ചു. കലാമേഖലയ്ക്കു നല്‍കുന്ന ഏറ്റവും വലിയ ആദരമായ നാഷണല്‍ മെഡല്‍ ഓഫ് ആര്‍ട്സ് 1996-ല്‍ അന്നത്തെ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ അദ്ദേഹത്തിനു സമ്മാനിച്ചു.

1928 മാര്‍ച്ച് 12-ന് വെര്‍ജീനിയയിലാണ് ആല്‍ബിയുടെ ജനനം. അച്ഛനാരെന്ന് അറിയില്ല. അമ്മ ലൂയി ഹാര്‍വി മകനെ എഡ്വേഡ് എന്നുവിളിച്ചു. മൂന്നാഴ്ച പ്രായമുള്ളപ്പോള്‍ മാന്‍ഹട്ടനിലെ ദത്തെടുപ്പ് കേന്ദ്രത്തിലെത്തിയ എഡ്വേഡിനെ റീഡ് ആല്‍ബിയും ഭാര്യ ഫ്രാന്‍സിസും ദത്തെടുത്തു. അവരാണ് എഡ്വേഡ് ഫ്രാങ്ക്ലിന്‍ ആല്‍ബി മൂന്നാമന്‍ എന്ന് പേരിട്ടത്.

ഒമ്പതാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. പതിനാലാം വയസ്സില്‍ എഴുതിയ ആദ്യനാടകം അമ്മ കീറിക്കളഞ്ഞു. കവിതയും നോവലുമെല്ലാം പരീക്ഷിച്ച ആല്‍ബി 28-ാം വയസ്സിലാണ് നാടകമാണ് തട്ടകമെന്ന് തിരിച്ചറിഞ്ഞത്. 1959-ല്‍ ആദ്യനാടകം 'ദ സൂ സ്റ്റോറി' അവതരണത്തിനെത്തി. 35 കൊല്ലം ആല്‍ബിയുടെ പങ്കാളിയായിരുന്ന ശില്‍പ്പി ജൊനാഥാന്‍ തോമസ് 2005-ലാണ് അന്തരിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022