ഭര്‍ത്താവിന് രണ്ടിരട്ടി പ്രായമില്ലേ? വ്യത്യസ്തമായ ഈ പ്രണയകഥ അതിനുത്തരം പറയും


3 min read
Read later
Print
Share

''എയര്‍ ഏഷ്യയില്‍ കാബിന്‍ ക്രൂവില്‍ ജോലിക്ക് ചേര്‍ന്നപ്പോഴാണ് എന്റെ കാമുകന്റെ അപ്രതീക്ഷിതമായ മരണം. എന്റെ ഹൃദയം തകര്‍ന്നു. ജീവിതത്തില്‍ ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്.''

ന്ത്യയിലെ ഫാഷന്‍ മേഖലയില്‍ 1990 കളിലെ തിളങ്ങുന്ന താരമായിരുന്നു മിലിന്ദ് സോമന്‍. സൂപ്പര്‍ മോഡല്‍, നടന്‍, ഫിറ്റ്‌നസ് പ്രേമികളുടെ മാതൃകാ പുരുഷന്‍. കാമസൂത്ര ഗര്‍ഭനിരോധന ഉറയുടെ വിവാദപരസ്യത്തിലെ നായകന്‍. 90 കളിലെ സൂപ്പര്‍ മോഡല്‍ മിലിന്ദ് സോമന് ഇപ്പോള്‍ 53 വയസ്സായി. എന്നിരുന്നാലും ചിട്ടയായ ജീവിതവും വ്യായാമവും അദ്ദേഹത്തെ ആരോഗ്യവാനാക്കി നിലനിര്‍ത്തുന്നു.

കഴിഞ്ഞ വര്‍ഷമായിരുന്നു മിലിന്ദ് സോമന്റെ രണ്ടാം വിവാഹം. സീനിയര്‍ ഫ്‌ലൈറ്റ് അറ്റന്റന്റ് ആയിരുന്ന അങ്കതയായിരുന്നു വധു. 26 വയസ്സുള്ള അങ്കിതയും 52 വയസ്സുള്ള മിലിന്ദും തമ്മിലുള്ള വിവാഹം ചിലരുടെ നെറ്റി ചുളിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ അവരെ അധിക്ഷേപിച്ചവരും ചില്ലറയല്ല. ഇതിനെല്ലാമുള്ള മറുപടി നല്‍കുകയാണ് അങ്കിതയിപ്പോള്‍. ഹ്യൂമണ്‍സ് ഓഫ് ബോംബെ ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റിയിലാണ് തങ്ങളുടെ പ്രണയകഥ ആദ്യമായി പങ്കുവച്ചത്.

അങ്കിതയുടെ കുറിപ്പ് വായിക്കാം

എയര്‍ ഏഷ്യയില്‍ കാബിന്‍ ക്രൂവില്‍ ജോലിക്ക് ചേര്‍ന്നപ്പോഴാണ് എന്റെ കാമുകന്റെ അപ്രതീക്ഷിതമായ മരണം. എന്റെ ഹൃദയം തകര്‍ന്നു. ജീവിതത്തില്‍ ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. രണ്ട് മാസത്തിന് ശേഷം ചെന്നൈയിലെ ആശുപത്രിയില്‍ ഞാന്‍ ജോലിക്ക് ചേര്‍ന്നു.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞാന്‍ ഒരു ഹോട്ടലിലാണ് ഞാന്‍ താമസിച്ചിരുന്നത്. അവിടെ വച്ച് ഞാന്‍ ഒരാളെ കണ്ടു. ഉയരമുള്ള ദൃഢഗാത്രനായ ഒരു വ്യക്തി. പെട്ടന്ന് ഞാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. മിലിന്ദ് സോമന്‍.. ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയായിരുന്നു. ഓടി ചെന്ന് ഒരു ഹലോ പറഞ്ഞു. അദ്ദേഹം അന്ന് വളരെ തിരക്കിലായിരുന്നു.

കുറച്ച് നാളുകള്‍ക്ക് ശേഷം ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു നെറ്റ് ക്ലബില്‍ പോയി. അവിടെ വച്ച് ആകസ്മികമായി വീണ്ടും അദ്ദേഹത്തെ കണ്ടു. ഞാന്‍ അദ്ദേഹത്തെ നോക്കി കൊണ്ടേയിരുന്നു, അദ്ദേഹം എന്നെയും. ഇത് എന്റെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിക്കാന്‍ അവര്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ ധൈര്യം സംഭരിച്ച് അവിടെ ചെന്നു. എന്നോടൊപ്പം നൃത്തം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എനിക്ക് എന്തോ അദ്ദേഹത്തോട് ഒരു പ്രത്യേകത തോന്നി. ഒരു പ്രത്യേക വൈബ്.

പക്ഷേ എനിക്ക് അത് മുന്നോട്ട് കൊണ്ടു പോകാന്‍ അന്ന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ പതിയെ എന്നെ അതില്‍ നിന്ന് അകറ്റി നിര്‍ത്തി. അദ്ദേഹം എന്നെ പെട്ടന്ന് തന്നെ മറക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എന്നെ തേടി വന്നു. ഫോണ്‍ നമ്പര്‍ ചോദിച്ചു. ഞാന്‍ പുതിയ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടേ ഉണ്ടായിരുന്നുള്ളൂ. നമ്പര്‍ ഓര്‍ത്ത് വച്ചിരുന്നില്ല. മാത്രവുമല്ല അന്ന് എന്റെ കൈവശം ഫോണ്‍ ഉണ്ടായിരുന്നതുമില്ല.

എന്റെ ഒരു സുഹൃത്തിന് അദ്ദേഹം ഫോണ്‍ നമ്പര്‍ കൈമാറി. എന്നിട്ട് എന്നോട് സന്ദേശമയക്കാന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷവും മിലിന്ദ് സോമന്‍ എന്റെ മനസ്സില്‍ നിന്ന് പോയില്ല. അങ്ങനെ ഞാന്‍ അദ്ദേഹത്തിന് സന്ദേശം അയച്ചു. അങ്ങനെ അദ്ദേഹം എന്നെ ഡിന്നറിന് വിളിച്ചു. ഒരു ആഴ്ചയ്ക്ക് ശേഷം ഞങ്ങള്‍ നേരിട്ടു കണ്ടു. പരസ്പരം അടുത്തു സുഹൃത്തുക്കളായി.

അപ്പോഴും എനിക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകാന്‍ ബുദ്ധിമുട്ട് തോന്നി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്റെ
ഭൂതകാലത്തെ പ്രശ്‌നങ്ങളും ദുഖങ്ങളുമെല്ലാം അദ്ദേഹവുമായി പങ്കുവച്ചു. കാരണം മരിച്ചു പോയ കാമുകന്റെ ഓര്‍മകള്‍ എന്റെ മനസ്സില്‍ മായാതെ നിന്നിരുന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ''ഞാന്‍ നീയുമായി പ്രണയത്തിലാണ്, എല്ലാ അര്‍ഥത്തിലും. നീ ഭയപ്പെടേണ്ട, ഞാന്‍ നിനക്കൊപ്പമുണ്ട്.'' അഞ്ച് വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ കുടുംബത്തിന് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. കാരണം അദ്ദേഹവും ഞാനും തമ്മിലുള്ള പ്രായ വ്യത്യാസം തന്നെ. പക്ഷേ ഞങ്ങള്‍ക്കതൊരു പ്രശ്‌നമായിരുന്നില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം സന്തോഷവതിയാണെന്ന് കുടുംബം മനസ്സിലാക്കിയതോടെ അവരുടെ ആശങ്കകളും എതിര്‍പ്പുകളും ഇല്ലാതായി.

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞങ്ങള്‍ മൂന്ന് തവണ വിവാഹിതരായി. ആദ്യം അലിബാഗില്‍ ആചാരപ്രകാരം വിവാഹിതരായി. പിന്നീട് സ്‌പെയിനിലെ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിനരികില്‍ വച്ച്. ''ലോകത്തിന്റെ അവസാനം'' എന്നറിയപ്പെടുന്ന ഒരു സ്ഥലത്ത് വച്ച്. ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് മിലിന്ദ് സോമന്‍. ആവശ്യമില്ലാത്ത കാര്യങ്ങള്‍ വിട്ടു കളയാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു, പ്രണയത്തിലാകാനും എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കാനും. ഞങ്ങള്‍ ഒരുമിച്ചുള്ള സാഹസിക ജീവിതം തുടങ്ങിയിട്ടേയുള്ളൂ, ഇനി കാത്തിരിക്കാന്‍ എനിക്ക് വയ്യ- അങ്കിത കുറിച്ചു.

Content Highlights: actor model Milind Soman Ankita Konwar love story humas of bombay wedding family life

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

ഭാഷയുടെ കവാടം കടന്ന് അഷറഫ് ഗുരുക്കള്‍!

Nov 15, 2019


mathrubhumi

2 min

'ചെറുപുഞ്ചിരിയിലെ കണ്ണന്‍' ചിരിക്കുന്നു; മാഞ്ഞ് പോയ ഓര്‍മ്മകളെ വീണ്ടെടുത്ത്, ജീവിതത്തെ ജയിച്ച്...

May 13, 2019


mathrubhumi

3 min

മഞ്ജു വാര്യരെയും ഗാംഗുലിയെയും കളരി പഠിപ്പിച്ചു; ഇപ്പോൾ അടവ് ക്യാന്‍സറിനോട്

May 3, 2018