പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ഒരുമിച്ചെത്തുന്ന സന്ദര്‍ഭങ്ങള്‍ എന്നും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ സഹോദരന്‍ ജോ ജൊനാസിന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് ഇരുവരും കൈകോര്‍ത്ത് പിടിച്ചെത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15നായിരുന്നു ജോയുടെ മുപ്പതാം ജന്മദിനാഘോഷങ്ങള്‍ നടന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സിപ്രയാനി വോള്‍ സ്ട്രീറ്റില്‍ വച്ചായിരുന്നു ആഡംബരം നിറഞ്ഞ ആഘോഷ പരിപാടി നടന്നത്. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വേഷവിധാനമായിരുന്നു പാര്‍ട്ടിയുടെ തീം. അതനുസരിച്ച് കടും കറുപ്പു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നിക്കും പ്രിയങ്കയും പാര്‍ട്ടിയ്‌ക്കെത്തിയത്. കടും കറുപ്പ് നിറത്തിലുള്ള ഫെതേഡ് വസ്ത്രം ധരിച്ചത്തെിയ പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.
Content Highlights : Priyanka Chopra Nick Jonas Joe Jonas birthday party photos