Photo : Instagram| cinemacalendar
പ്രിയനടി നസ്രിയയുടെ സ്‌റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങള്‍ വൈറലാവുന്നു. ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ച് കൂളിങ് ഗ്ലാസും അണിഞ്ഞ് ഗ്ലാമറസായാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഫഹദിനെയും നസ്രിയയ്‌ക്കൊപ്പം ചിത്രങ്ങളിൽ കാണാം.
ഇരുവരും ഒന്നിക്കുന്ന ട്രാന്‍സ് തിയ്യറ്ററുകളില്‍ എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ നാല് വര്‍ഷത്തിനു ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം വരവില്‍ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാന്‍സ്. 2020 ഫെബ്രുവരി 14 ന് ചിത്രം തിയ്യറ്ററുകളിലെത്തും.
നേരത്തെ പുറത്തിറങ്ങിയ ഫഹദിന്റെയും നസ്രിയയുടെയും പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.
അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തിനുശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.
Content highlights : Nazriya Nazim glamorous makeover photos with Fahad Faasil Nazriya New Movie Trance