പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ| Photo: https:||www.instagram.com|p|CPPGHidtDtC|
ബില്‍ ബോര്‍ഡ് സംഗീത പുരസ്‌കാര വേദിയില്‍ തിളങ്ങി നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക് ജോനാസും. ഡോള്‍ച്ചേ ആന്‍ഡ് ഗബാന വസ്ത്രവും ആഡംബര ബ്രാന്‍ഡായ ബുഗറിയുടെ ആഭരണങ്ങളുമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്.
പച്ച ഷര്‍ട്ടും, പാന്റ്‌സും, ജാക്കറ്റുമാണ് നിക്കിന്റെ വേഷം. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
പ്രിയങ്കയുടെ വസ്ത്രധാരണ രീതി ഫാഷന്‍ രംഗത്ത് എല്ലായ്‌പ്പോഴും വലിയ ചർച്ചയാവാറുണ്ട്.. 62ാമത് ഗ്രാമി അവാര്‍ഡ് നിശയില്‍ പ്രിയങ്കയുടെ ഡീപ് നെക് ഗൗണ്‍ കടുത്ത വിമര്‍ശനങ്ങളും പ്രശംസകള്‍ക്കുമാണ് വഴിതെളിച്ചത്. റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഐറ്റമാണ് പ്രിയങ്ക ഗ്രാമിക്കായി തിരഞ്ഞെടുത്തത്. ഏതാണ്ട് 72 ലക്ഷത്തിലും മീതെയായിരുന്നു ഈ വസ്ത്രത്തിന്റെ വില.
Content Highlights: Billboard awards, Priyanka Chopra Nick Jonas steals the show, fashion, dressing style