-
നടി അഞ്ജലി അമീറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.
നാടൻ സുന്ദരിയായി അണിഞ്ഞൊരുങ്ങിയുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
റിയാസ് കാന്തപുരം പകര്‍ത്തിയ ചിത്രങ്ങളാണിവ. നേരത്തെയും ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ മൊബൈൽ ഫോണിൽ പകർത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.
ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന മോഹം പങ്കുവച്ചുകൊണ്ട് അഞ്ജലി മുമ്പ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
‘ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ.
ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?’–അഞ്ജലി കുറിച്ചു.
മമ്മൂട്ടി ചിത്രം പേരന്‍പിലൂടെയാണ് അഞ്ജലി അമീര്‍ സിനിമയിലെത്തിയത്.. ചിത്രത്തിലെ അഞ്ജലിയുടെ ട്രാൻസ്ജെൻഡർ കഥാപാത്രം ശ്രദ്ധ നേടുകയും ചെയതു. ഇതിന് പിന്നാലെ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിലും അഞ്ജലി മത്സരാർഥിയായിരുന്നു
Content Highlights : Anjali Ameer Viral Photoshoot