മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ ഈ കൊച്ചു സുന്ദരിയെ അറിയുമോ? അമ്പരപ്പിച്ച് അനിഖ 


1 min read
Read later
Print
Share

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

-

ബാലതാരമായി വന്ന് മലയാളികളുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിന് പുറമേ തമിഴിലും തിരക്കുള്ള താരമാണ് അനിഖ. താരത്തിൻ‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

മണവാട്ടിയായി അണിഞ്ഞൊരുങ്ങിയുള്ള അനിഖയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രാജേഷ് മണ്ണാർക്കാട് ആണ്. ഷീനയാണ് മേക്കപ്പ് ആർടിസ്റ്റ്. താരത്തിന്റെ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്കർ ദ റാസ്കൽ, മെെ ​ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. അജിത്തും തൃഷയും പ്രധാന എന്നെ അറിന്താൽ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

​ഗൗതം മേനോൻ സംവിധാനം ചെയ്ത ക്വീൻ എന്ന വെബ്സീരീസിലാണ് അവസാനമായി വേഷമിട്ടത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ വെബ്സീരീസിൽ രമ്യാ കൃഷ്ണനായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

content Highlights : Anikha Surendran Latest photoshoot celebrity Model Fashion Photoshoot

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram