ന്യൂഡല്‍ഹി: ലക്ഷ്മി വിലാസ് ബാങ്കില്‍ ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലയിക്കുന്നതിന് ആര്‍ബിഐ അനുമതി നല്‍കിയില്ല.
ബാങ്കിനുമേല്‍ രണ്ടാഴ്ച മുമ്പ് ആര്‍ബിഐ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടതിനുപിന്നാലെയാണ് ലയനം തള്ളിയത്.
ഇന്ത്യബുള്‍സ് ഹൗസിങ്, അതിന്റെ സഹോദര സ്ഥാപനമായ ഇന്ത്യബുള്‍സ് കമേഴ്‌സ്യല്‍ ക്രഡിറ്റ് എന്നീ സ്ഥാപനങ്ങളാണ് ലക്ഷ്മി വിലാസ് ബാങ്കില്‍ ലയിക്കാനിരുന്നത്.
കഴിഞ്ഞ ജൂണില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ലയനത്തിന് അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിന്റെ 100 ഓഹരികളുള്ളവര്‍ക്ക് ഇന്ത്യബുള്‍സ് ഹൗസിങിന്റെ 14 ഓഹരികള്‍ നല്‍കാന്‍ ധാരണയുമായിരുന്നു.
RBI rejects merger of lndiabulls Housing Finance with Lakshmi Vilas Bank