ചിത്രം: മാതൃഭൂമി
വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിവരുന്നുണ്ട്. 2013-ലെ കേന്ദ്ര സർക്കാരിന്റെ പ്രാതിനിധ്യം 13.76 ശതമാനം മാത്രമാണ്. ഇത് ഉയർത്തിക്കൊണ്ടുവരുന്നതിന് നിരവധി ആനുകൂല്യങ്ങളും പ്രത്യേക പരിഗണനകളും വനിതകൾക്ക് നൽകിവരുന്നുണ്ട്. വനിതകൾക്ക് മാത്രമായും പ്രത്യേക പരിഗണന നൽകിയും നടപ്പാക്കുന്ന 10 പ്രധാന പദ്ധതികൾ ഇവയാണ്:
1. സ്റ്റാൻഡ് അപ്പ് ഇന്ത്യ
- 2016-17 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്നു.
- 10 ലക്ഷം രൂപയ്ക്ക് മുകളിലും ഒരു കോടി രൂപയ്ക്ക് താഴെയും വായ്പ അനുവദിക്കുന്നു.
- ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു എസ്.സി./എസ്.ടി. സംരംഭകനും ഓരോ വായ്പകൾ ഓരോ വർഷവും നൽകിയിരിക്കണം എന്നാണ് നിബന്ധന.
- പ്രത്യേക സബ്‌സിഡി പറയുന്നില്ലെങ്കിലും മറ്റ് സർക്കാർ സബ്‌സിഡികൾക്ക് അർഹത ഉണ്ടാകും.
- പുതിയ പദ്ധതികൾക്ക് കൊളാറ്ററൽ സെക്യൂരിറ്റി നൽകാതെതന്നെ വായ്പ അനുവദിക്കും.
- ബന്ധപ്പെട്ട ബാങ്കിനെ വായ്പയ്ക്കായി സമീപിക്കാം.
- 2008 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്നു.
- സേവന സംരംഭങ്ങൾക്ക് 10 ലക്ഷം രൂപയും നിർമാണ സംരംഭങ്ങൾക്ക് 25 ലക്ഷം രൂപയും വായ്പ.
- വനിതകളെ പൂർണമായും പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ പദ്ധതികൾക്ക് ഗ്രാമപ്രദേശത്ത് 35 ശതമാനവും മുനിസിപ്പൽ/കോർപ്പഷേൻ പ്രദേശത്ത് 25 ശതമാനവും സബ്സിഡി നൽകിവരുന്നു.
- വനിതകൾക്ക് 30 ശതമാനം സംവരണവും പദ്ധതിയിലുണ്ട്.
- കെ.വി.ഐ.സി.യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
- സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്.
- അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു.
- വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി 30 ശതമാനം വരെ ഗ്രാന്റ് അനുവദിച്ചുവരുന്നു.
- അപേക്ഷ സമർപ്പിക്കുന്നതിന് ഖാദി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
- സംസ്ഥാന സർക്കാർ എംപ്ലോയ്‌മെന്റ് ഡിപ്പാർട്ടുമെന്റ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്.
- വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെപോയ സ്ത്രീകൾ, എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്ന അവിവാഹിതരായ അമ്മമാർ എന്നിവർക്ക് പ്രയോജനം ലഭിക്കും.
- 50,000 രൂപ വരെ വായ്പയും 50 ശതമാനം (പരമാവധി 25,000 രൂപ) വരെ സബ്‌സിഡിയും നൽകുന്നു.
- സർക്കാർ ഫണ്ട് ആണ് വായ്പയായി വിതരണം ചെയ്യുന്നത്.
- എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളുമായി ബന്ധപ്പെടണം.
- സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇത്.
- അഞ്ച് ലക്ഷം രൂപയിൽ താഴെ വായ്പ എടുത്ത് സ്വന്തം ഭവനങ്ങളിലോ മറ്റ് സ്ഥലത്തോ സംരംഭം നടത്തുന്നവർക്ക് വാർഷിക പലിശ തിരികെ നൽകുന്ന പദ്ധതിയാണിത്.
- തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും ഇതിന് അർഹതയുണ്ട്.
- വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി എട്ട് ശതമാനം പലിശ സബ്‌സിഡി അനുവദിച്ചുവരുന്നു.
- ജില്ലാ വ്യവസായ കേന്ദ്രങ്ങളേയോ ആയതിന്റെ സബ് ഓഫീസുകളേയോ ഇതിനായി ബന്ധപ്പെടാവുന്നതാണ്.
- സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്നു.
- നിർമാണ യൂണിറ്റുകൾക്ക് സ്ഥിരം നിക്ഷേപത്തെ അടിസ്ഥാനമാക്കി 30 ലക്ഷം രൂപ വരെ സബ്‌സിഡിയായി അനുവദിക്കുന്നു.
- വനിതകളെ പ്രത്യേക വിഭാഗമായി കണ്ട് സ്ഥിരനിക്ഷേപത്തിന്റെ 20 ശതമാനം (കോവിഡിന്റെ പശ്ചാത്തലത്തിൽ 25 ശതമാനം ആയി ഉയർത്തി) പരമാവധി 30 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു.
- മുൻഗണനാ വിഭാഗത്തിൽ വരുന്ന സംരംഭകയ്ക്ക് ഇപ്പോൾ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കാൻ സാഹചര്യം ഉണ്ട്.
- വായ്പ എടുക്കാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും.
- ജില്ലാ വ്യവസായ കേന്ദ്രം/സബ് ഓഫീസുകളെ ഇതിനായി കാണുക.
- കേന്ദ്രസർക്കാർ ധനകാര്യ സ്ഥാപനങ്ങൾ വഴി നടപ്പാക്കിവരുന്ന വായ്പാ പദ്ധതിയാണ് ‘നാരീശക്തി’.
- സംരംഭകയുടെ വിഹിതം അഞ്ചു ശതമാനമായി നിജപ്പെടുത്തുന്നു.
- രണ്ടു ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ പലിശയിൽ 0.5 ശതമാനം കൺസഷൻ അനുവദിക്കുന്നു.
- അഞ്ചു ലക്ഷം രൂപ വരെ യാതൊരു ഈടും ഇല്ലാതെ വായ്പ അനുവദിക്കുന്നു.
- ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തെയാണ് കാണേണ്ടത്.
- സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്.
- 10 ലക്ഷം രൂപയിൽ താഴെ പദ്ധതിച്ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾക്കും ജോബ്‌വർക്ക് ചെയ്യുന്ന യൂണിറ്റുകൾക്കും പ്രയോജനം കിട്ടും.
- വായ്പ എടുക്കുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.
- വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതിച്ചെലവിന്റെ 40 ശതമാനം, പരമാവധി നാലു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു.
- ജില്ലാ വ്യവസായ കേന്ദ്രങ്ങൾ/താലൂക്ക് വ്യവസായ ഓഫീസുകളെ സമീപിക്കാം.
- സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ട് അപ്പ് മിഷൻ വഴി നടപ്പാക്കിവരുന്ന പദ്ധതികളാണ് ഇത്.
- ടെക്‌നോളജി ട്രാൻസ്‌ഫർ സ്കീം, സോഫ്റ്റ് ലോൺ സ്കീം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് വനിതാ സ്റ്റാർട്ട് അപ്പ് പദ്ധതികളാണ് ഇത്.
- ടെക്‌നോളജി വാങ്ങുന്നതിന് വരുന്ന നിക്ഷേപത്തിന്റെ 90 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു.
- വനിതാ സ്റ്റാർട്ട് അപ്പുകൾക്ക് ലഭിച്ച ഓർഡറുകൾ നിർവഹിക്കുന്നതിന് ആവശ്യമായിവരുന്ന തുകയുടെ 80 ശതമാനം, പരമാവധി 15 ലക്ഷം രൂപ വരെ സോഫ്റ്റ് ലോൺ അനുവദിക്കുന്നു.
- കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി ബന്ധപ്പെട്ടു വേണം അപേക്ഷ സമർപ്പിക്കാൻ.
- കരകൗശല തൊഴിലാളികൾക്കായി ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കിവരുന്ന പദ്ധതിയാണിത്.
- ആർട്ടിസാൻ കാർഡ് ഉള്ള സംരംഭകയായിരിക്കണം.
- ഗാർമെന്റ് യൂണിറ്റുകൾക്കു പോലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
- വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം, പരമാവധി മൂന്നു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു.
- വായ്പ എടുക്കാത്തവർക്കും ഈ സബ്‌സിഡി ലഭിക്കുന്നതാണ്.
- ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കണം.
(സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
chandrants666@gmail.com