ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം; സ്വന്തം റെക്കോര്‍ഡ് മറികടന്ന് നിര്‍മല സീതാരാമന്‍


1 min read
Read later
Print
Share

-

ന്യൂഡല്‍ഹി: തന്റെ രണ്ടാം ബജറ്റ് അവതരണത്തില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏറ്റവും കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരണം നടത്തിയ റെക്കോര്‍ഡാണ് നിര്‍മല സീതാരാമന്‍ ഭേദിച്ചത്. രണ്ട് മണിക്കൂര്‍ 40 മിനിറ്റ് സമയമെടുത്താണ് ഇന്ന് അവര്‍ ബജറ്റ് അവതരണം നടത്തിയത്.

2019-ല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റവതരിപ്പിച്ചപ്പോള്‍ നിര്‍മല സീതാരാമന്‍ രണ്ടു മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യമെടുത്തിരുന്നു. സ്വന്തം പേരിലുള്ള ഈ റെക്കോര്‍ഡാണ് അവര്‍ ഇന്ന് മറികടന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അവസാന പേജ് വായിക്കുകയും ചെയ്തില്ല.

അതിന് മുമ്പ് ജസ്വന്ത് സിങിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 2003-ല്‍ രണ്ട് മണിക്കൂര്‍ 13 മിനിറ്റായിരുന്നു ജസ്വന്ത് സിങിന്റെ ബജറ്റവതരണം. 2014-ല്‍ അരുണ്‍ ജെയ്റ്റ്‌ലി രണ്ട് മണിക്കൂര്‍ 10 മിനിറ്റെടുത്ത് ബജറ്റവതരണം നടത്തിയിട്ടുണ്ട്.

Content Highlights: Nirmala Sitharaman breaks own record, delivers longest-ever Budget speech

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram