കേന്ദ്ര ബജറ്റില്‍ എന്‍പിഎസിന് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) കൂടുതല്‍ നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവ് നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയ്ക്ക് ഈ ആനുകൂല്യമുണ്ട്.
വര്‍ഷത്തില്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്ന 50,000 രൂപവയ്ക്കുവരെയാണ് നിലവില്‍ ആദായ നികുതി ഇളവുള്ളത്. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പിന്‍വലിക്കാവുന്ന 40 ശതമാനം തുകയ്ക്കുമാണ് ആദായ നികുതി ഇളവുള്ളത്. ബാക്കി 60 ശതമാനംതുകയും റിട്ടയര്‍മെന്റിനുശേഷം ലഭിക്കുന്ന പെന്‍ഷനായാ(ആന്യുറ്റി)ണ് മാറ്റിവെയ്ക്കുന്നത്.
കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കുന്നതുക ഉയര്‍ത്തുന്നകാര്യവും പരിഗണിക്കുന്നുണ്ട്. 60 ശതമാനം തുക പണമായി നല്‍കുന്നതിനും ശേഷിക്കുന്ന 40 ശതമാനം പെന്‍ഷനായി ആന്യുറ്റിയില്‍ നിക്ഷേപിക്കാനുമാകും തീരുമാനമുണ്ടായേക്കുക.
വരിക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചയത്ര വളര്‍ച്ച ഉണ്ടാകാത്തതുവിലയിരുത്തിയാണ് ഇപിഎഫിന് സമാനമായ നികുതിയിളവ് നല്‍കുന്നതെക്കുറിച്ച് ആലോചിക്കുന്നത്.
ഇപിഎഫിന് സമാനമായ നികുതി ആനുകൂല്യം അനുവദിക്കേണ്ടതിന്റെ ആവശ്യകത എന്‍പിഎസിന്റെ നടത്തിപ്പുകാരായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അതുകൊണ്ടുതന്നെ, നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴും ആദായ നികുതിയിളവ് നല്‍കുന്ന ദീര്‍ഘകാല പദ്ധതിയായി ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ നിര്‍ബന്ധമായും എന്‍പിഎസില്‍ ചേരേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം.