കൊച്ചി: വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിലൊരുക്കി ‘മാതൃഭൂമി മഹാമേള’. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ‘മാതൃഭൂമി മഹാമേള’യിൽ വ്യത്യസ്ത രുചികൾ തേടിയെത്തുന്നവർ ഏറെ. പല രുചിക്കാർ ഒത്തുചേർന്നാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ പറ്റുന്ന ഒരുകൂട്ടം ആളുകളാണ് മഹാമേളയിലെ ഭക്ഷ്യ കൗണ്ടറുകൾ നിയന്ത്രിക്കുന്നത്. സന്ദർശകരുടെ തിരക്ക് മാനിച്ച് മേള ചൊവ്വാഴ്ച മുതൽ ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കും. ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാര മേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. 30 വരെ രാത്രി 9.30 വരെയാണ് മഹാമേള.മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്‌ട്രോണിക് പാർട്‌ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്‌സ് ഇവന്റ് പാർട്‌ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ ‘റെഡ് മൈക്ക്’ ആണ് മേളയുടെ സംഘാടകർ.
എക്സ്‌ചേഞ്ച് ചെയ്യാം
മാതൃഭൂമി മഹാമേളയിൽ ക്രിസ്മസ്-ന്യൂ ഇയർ മെഗാ എക്സ്‌ചേഞ്ച് മേള. കേടുവന്നതോ അല്ലാത്തതോ ആയ ഫാനുകൾ എക്സ്‌ചേഞ്ച് ചെയ്ത് പുതിയ കൂളർ ഫാൻ സ്വന്തമാക്കാം. അതോടൊപ്പം പഴയ ചപ്പാത്തി മേക്കറോ കേടായ ഏത് ഇലക്‌ട്രിക് ഉപകരണങ്ങളും ആയിരം രൂപയ്ക്ക് എക്സ്‌ചേഞ്ച് ചെയ്ത് പുതിയ മൾട്ടി മേക്കർ വാങ്ങാനുള്ള അവസരവും മേള ഒരുക്കുന്നു.
സ്പെഷ്യൽ കോംബോ ഓഫർ
കുത്താമ്പുള്ളി കൈത്തറിയിൽ സ്പെഷ്യൽ കോംബോ ഓഫർ. അഞ്ച് കിങ് സൈസ് കോട്ട് കോട്ടൺ ബെഡ്ഷീറ്റ് വെറും 2,990 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം 10 പില്ലോ കവർ സൗജന്യമായി ലഭിക്കും. നാല് ഫാമിലി കോട്ട് കിടക്കവിരി 1,390 രൂപയ്ക്കും ഫാമിലി കോട്ട് കിടക്കവിരിയും പില്ലോ കവറും 1,800 രൂപയ്ക്കും ലഭിക്കും.