കേന്ദ്രത്തിന്റെ ആയുഷ്മാന്‍ പദ്ധതി മല എലിയെ പ്രസവിച്ചത്‌ പോലെ- തോമസ് ഐസക്ക്


1 min read
Read later
Print
Share

എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് മല എലിയെ പ്രസവിച്ചത്‌ പോലെയാണെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഭാരം മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ക്രെഡിറ്റ് കേന്ദ്രത്തിനുമാണെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കും. ഇതിനായി ആര്‍.എസ്.ബി.ഐ-കാരുണ്യ പദ്ധതികള്‍ യോജിപ്പിക്കും. ആര്‍.എസ്.ബി.വൈ പദ്ധതികളുടെ പ്രീമിയം സര്‍ക്കാര്‍ അടക്കും, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രീമിയവും സര്‍ക്കാര്‍ അടക്കുമെന്നും തോമസ് ഐസക്ക് സഭയെ അറിയിച്ചു.

ആകെ 40 ലക്ഷം പേരുടെ ഇന്‍ഷൂറന്‍സ് പ്രീമിയമാണ് സര്‍ക്കാര്‍ അടക്കുന്നത്. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. ജീവിത ശൈലി രോഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ അമ്പത് കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതായിരുന്നു ആയുഷ്മാന്‍ ഭാരത് പദ്ധതി. പക്ഷെ കേരളം, തെലങ്കാന, ഒഡീഷ, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ പദ്ധതിയുമായി സഹകരിച്ചിരുന്നില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതി വലിയ തട്ടിപ്പാണെന്നും തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു.

Content Highlights:Thomas Issac Against Ayushman Bharath Insurance Project

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram