തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കിയ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായിരിക്കും സര്‍ക്കാര്‍ ശ്രദ്ധിക്കുകയെന്ന ധനമന്ത്രി തോമസ് ഐസക്ക്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ പുതിയ തസ്തികകള്‍ സൃഷിടിക്കില്ല. അവശ്യമെങ്കില്‍ പഠനത്തിന് ശേഷം മാത്രമേ നടത്തുകയുള്ളുവെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പകരം ജീവനക്കാരെ പുനര്‍വിന്യസിക്കുക വഴി ഒഴിവുകള്‍ നികത്തും.
വാഹനങ്ങള്‍ വാങ്ങുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകക്ക് എടുക്കണമെന്ന് തോമസ് ഐസക്ക് 2018ലെ
ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആറുമാസത്തിനകം വായ്പകള്‍ തിരിച്ചടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.