തിരുവനന്തപുരം: വിഭവ സമാഹരണത്തിനായി ഏപ്രില്‍ മുതല്‍ കെ.എസ്.എഫ്.ഇയുടെ ഭാഗമായി പ്രവാസി ചിട്ടി നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനുള്ള ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിക്കഴിഞ്ഞു.
ചിട്ടിയില്‍ ചേരുന്നുവര്‍ക്ക് അപകട ഇന്‍ഷൂറന്‍സും നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷനും അനുവദിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ മലയാളികള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമാര്‍ഗം സ്വീകരിക്കുന്നുണ്ട്. അത് ചിട്ടിയിലൂടെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കും.നിക്ഷേപം ചിട്ടിയായി തിരഞ്ഞെടുത്താല്‍ വിഭവ സമാഹരണത്തിന് സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
Share this Article
Related Topics