തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുന്നതായും പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ചെലവ് ചരുക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവും. അതേ അവസരത്തില്‍ വളര്‍ച്ചാ സാധ്യതയുള്ള പുതിയ വ്യവസായങ്ങളില്‍ ഊന്നല്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രബജറ്റ് തീര്‍ത്തും വിരോധാഭാസമാണ്. സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കുമ്പോഴും കേന്ദ്രം സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല. കടമെടുക്കല്‍ പരിധി കൂട്ടാത്തത് പ്രതിസന്ധിയിലാക്കിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റ് സാധാരണക്കാരന് ഒപ്പമായിരിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ രണ്ട് ബജറ്റും ഒരു തയ്യാറെടുപ്പായിരുന്നുവെന്നും ഇതടക്കമുള്ള ബജറ്റുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ ഈ ബജറ്റിലുണ്ടാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു.