
നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു | Photo: ANI
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിയായ ഡിജിറ്റില്‍ റുപ്പീ പ്രഖ്യാപിച്ചതിന് ഒപ്പം ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നികുതിയും ബജറ്റ് നിര്ദേശമായുണ്ട്
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തി കൈമാറ്റത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനമാണ് നികുതി.
സഹകരണ മേഖലയ്ക്കുള്ള കുറഞ്ഞ നികുതി 15 ശതമാനമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. കോര്‍പറേറ്റ് സര്‍ചാര്‍ജും സഹകരണ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു.
അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ എന്‍.പി.എസ് നിക്ഷേപത്തിനുള്ള നികുതി കിഴിവിനുള്ള പരിധി 10ല്‍ നിന്നും 14 ശതമാനമായി ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
Content Highlights: Virtual digital assets to be taxed at 30 percentage