ബജറ്റ് സെഷന്‍ 31ന് തുടങ്ങും: ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്


1 min read
Read later
Print
Share

ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസമ്പോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

ന്യൂഡല്‍ഹി: 2022 സാമ്പത്തിക വര്‍ഷത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ടുവരെ നടക്കും.

ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസമ്പോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11നാണ് സമാപിക്കുക.

2022-23 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം സമ്മേളനത്തിന്റെ രണ്ടാംഭാഗം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടുവരെ ചേരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram