മേക്ക് ഇന്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം; പ്രതിരോധ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കും


പ്രതിരോധ ഗവേഷണ രംഗത്തേക്ക് സ്വകാര്യം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ | Photo-ANI

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ഇറക്കുമതി കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. പ്രതിരോധ ഗവേഷണ രംഗത്തേക്ക് സ്വകാര്യം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ ഗവേഷണ-വികസനത്തിനുള്ള ബജറ്റ് വിഹിതത്തില്‍ 68 ശതമാനവും മേക്ക് ഇന്‍ ഇന്ത്യയ്ക്കായി നീക്കിവെച്ചിട്ടുണ്ട്. ആഭ്യന്തര വ്യവസായത്തിനെ ആശ്രയിക്കുന്ന ആത്മനിര്‍ഭര്‍ ഭാരതിനാണ് മുന്‍തൂക്കം. പ്രതിരോധ മൂലധന സംഭരണത്തിന്റെ 68 ശതമാനവും ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 58 ശതമാനം കൂടുതലാണിത്.

പ്രതിരോധ ഗവേഷണ വികസന ബജറ്റിന്റെ 25 ശതമാനം ഉപയോഗിച്ച് വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക് മേഖലകളിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രതിരോധ ഗവേഷണ രംഗത്തേക്ക് പ്രവേശനം അനുവദിക്കും. മിലിട്ടറി ഉപകരണങ്ങളുടെയും രൂപകല്‍പന, വികസനം എന്നിവയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പങ്കാളികളാകാം.

Content Highlights: Private participation in the defense sector will be allowed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram