രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം; പി.എം ഗതി ശക്തി മിഷന്‍ പ്രഖ്യാപിച്ചു


റോഡ്, റെയില്‍വെ, എയര്‍പോര്‍ട്ട്, പോര്‍ട്ട്‌സ്, മാസ് ട്രാന്‍സ്‌പോര്‍ട്ട്, വാട്ടര്‍ വേയ്‌സ്, ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്നിങ്ങനെ ഏഴ് മേഖലകള്‍ക്കാണ് പദ്ധതി മുന്‍തൂക്കം നല്‍കുന്നത്.

-

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത്തെ ബജറ്റിലാണ് പി.എം ഗതി ശക്തി മിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള പരിവര്‍ത്തന പദ്ധതിയാണിതെന്ന് നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

റോഡ്, റെയില്‍വെ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, മാസ് ട്രാന്‍സ്‌പോര്‍ട്ട്, ജലഗതാഗതം, ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്നിങ്ങനെ ഏഴ് മേഖലകള്‍ക്കാണ് പദ്ധതി മുന്‍തൂക്കം നല്‍കുന്നത്. ഈ ഏഴ് മേഖലകളിലുമുള്ള മാറ്റം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ധനമാകും.ഊര്‍ജവിതരണം, ഐടി കമ്മ്യൂണിക്കേഷന്‍, സോഷ്യല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്നിങ്ങനെയുള്ള മേഖലകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെയാണ് മാറ്റമുണ്ടാകുകയെന്നാണ് പ്രതീക്ഷയെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി പിഎം ഗതിശക്തിയിലൂടെ യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.

നൂതന മാര്‍ഗങ്ങളിലൂടെയുള്ള ധനസഹായത്തിനാണ് പി.എം ശക്തി മിഷന്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ധനമന്ത്രി . ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പദ്ധതിയുടെ ലക്ഷ്യം. ലോജിസ്റ്റിക്‌സ് എനര്‍ജി, ലൊക്കേഷന്‍ ഓഫ് പ്രൊജ്ക്ടസ് എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഇത് ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുവാന്‍ കഴിയുമെന്ന് പ്രത്യാശയും ധനമന്ത്രി പങ്ക് വെച്ചു.

Content Highlights:PM Gati Shakti have been declared by nirmala sitharaman in budget

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022