രാജ്യം 8-8.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ


മഹാമാരിയുടെ വീണ്ടുമൊരു ആഘാതം അടുത്ത സാമ്പത്തികവര്‍ഷം സമ്പദ്ഘടനയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മണ്‍സൂണ്‍ ലഭ്യതയും ആഗോളതലത്തില്‍ വിപണിയിലെ പണലഭ്യത കുറക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങളുമൊക്കെ കണക്കിലെടുത്താണ് ഈ അനുമാനമെന്നും സര്‍വെ പറയുന്നു.

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8-8.5ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വെ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വെയിലാണ് വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.

ഭൂരിഭാഗംപേര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമായതിനാല്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് വേഗംകൂടുമെന്നും സര്‍വെ വിലയിരുത്തുന്നു.

അതേസമയം, 2021-22 വര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപി 9.2ശതമാനമായിരിക്കുമെന്നും മുന്‍കൂര്‍ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പകര്‍ച്ച വ്യാധിക്ക് മുമ്പുള്ള നിലയെ മറികടക്കാനായി എന്നതാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നത്.

മഹാമാരിയുടെ വീണ്ടുമൊരു ആഘാതം അടുത്ത സാമ്പത്തികവര്‍ഷം സമ്പദ്ഘടനയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മണ്‍സൂണ്‍ ലഭ്യത, ആഗോളതലത്തില്‍ വിപണിയിലെ പണലഭ്യത കുറക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങള്‍, അസംകൃത എണ്ണവില ബാരലിന് 70-75 ഡോളര്‍ നിലവാരത്തില്‍ തുടരുമെന്ന പ്രതീക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് ഈ അനുമാനമെന്നും സര്‍വെ പറയുന്നു.

ആഗോള സാഹചര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മൂന്നാംതരംഗമായി ഒമിക്രോണ്‍ ലോകമെമ്പാടും വ്യാപിക്കുന്ന സമയത്താണ് സാമ്പത്തിക സര്‍വെ തയ്യാറാക്കിയത്. മിക്കവാറും രാജ്യങ്ങളില്‍ പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. കേന്ദ്ര ബാങ്കുകള്‍ ഉത്തേജന നടപടികളില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ് വളര്‍ച്ചാ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

നിലവിലെ സാമ്പത്തിക സൂചികകങ്ങള്‍ പ്രകാരം വെല്ലുവിളികളേറ്റെടുക്കാന്‍ രാജ്യത്ത സമ്പദ്ഘടന സജ്ജമാണെന്നും സാമ്പത്തിക സര്‍വെയില്‍ പറുന്നു.

Content Highlights : The government expects FY23 GDP to grow at 8-8.5 per cent

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram