ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകാം; ഓഹരി വിപണിക്ക് താങ്ങാകില്ല


വിനോദ് നായർ

മുന്‍വര്‍ഷത്തെയപേക്ഷിച്ച് മൊത്തത്തിലുള്ള വളര്‍ച്ചാപ്രതീക്ഷ ലോഹ, ഊര്‍ജ്ജ മേഖലകളെ കേന്ദ്രീകരിച്ചാണ്. വിതരണ പ്രശ്നങ്ങളും അസംസ്‌കൃത വസ്തുക്കളുടെ കൂടിയ വിലയും കാരണം മുന്‍പാദത്തെയപേക്ഷിച്ച് വളര്‍ച്ചയില്‍ ചെറിയ പുരോഗതി ഉണ്ടായേക്കാം. ഹ്രസ്വകാലയളവില്‍ വിലക്കയറ്റം ലാഭത്തെ ബാധിക്കും.

Photo: Gettyimages

ഗോള വിപണി ദുര്‍ബലമായി തുടരുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണിയുടെ സമീപകാല കുതിപ്പിന്റെ അടിസ്ഥാനം ബജറ്റിലും മൂന്നാംപാദ ഫലങ്ങളിലുമുള്ള പ്രതീക്ഷയാണ്. കഴിഞ്ഞ ദശകത്തില്‍, 2010 മുതല്‍ 2020 വരെ കാലയളവില്‍ ഓഹരി വിപണിയുടെ ഹ്രസ്വകാല ബജറ്റ് പൂര്‍വപ്രകടനം വിലയിരുത്തിയാല്‍ അനിശ്ചിതാവസ്ഥയ്ക്ക് വലിയ തോതില്‍ കുറവുവന്നതായി കാണാം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ വിശകലനംചെയ്താല്‍ ബജറ്റ് ഫലം ഓഹരി വിപണിയുടെ പ്രകടനത്തെ ബാധിച്ചില്ലെന്നു വിലയിരുത്തേണ്ടിവരും. എങ്കിലും തെരഞ്ഞെടുപ്പുകാലം വരുമ്പോള്‍, പ്രത്യേകിച്ച് ദേശീയ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിപണി ചഞ്ചലമാകാറുണ്ട്.പാദവാര്‍ഷിക ഫലങ്ങള്‍, ആഗോള ഘടകങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം വിപണിയിലുണ്ട്. ഇത്തവണ സുപ്രധാന സംസ്ഥാനങ്ങളായ യുപി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. രണ്ടു വര്‍ഷത്തിനുശേഷം വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കരുതപ്പെടുന്ന തെരഞ്ഞെടുപ്പുകളാണിവ. ഇതിനുപുറമേ വീപണിയെ ചൂഴ്ന്നുനില്‍ക്കുന്ന മറ്റുഘടകങ്ങളും നിര്‍ണായകമാണ്. ആഗോള തലത്തില്‍ ധനനയത്തിലുണ്ടാകുന്ന വ്യതിയാനം കാരണം വിപണിയുടെ ഗതിമാന്ദ്യം, കൂടിയ തോതിലുള്ള വിലക്കയറ്റം, മൂന്നാം പാദ ഫലങ്ങള്‍ എന്നിവയാണവ.

കടലാസില്‍ മഹത്തരമാകുമെങ്കിലും ഇക്കാലത്ത് ബജറ്റില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയില്ല. സുപ്രധാന സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനൊരുങ്ങുകയും ദേശീയ തിരഞ്ഞെടുപ്പിന്റെ കാഹളംമുഴങ്ങുകയും ചെയ്യുമ്പോള്‍ പ്രതീക്ഷ പിന്നെയും ദുര്‍ബലമാകുന്നു. പരിഷ്‌കരണ നടപടികല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സര്‍ക്കാരായതിനാല്‍ മാധ്യമങ്ങളില്‍ വര്‍ധിച്ച പ്രതീക്ഷയാണുള്ളത്. ഉറച്ചസര്‍ക്കാറും ഭദ്രമായ രാഷ്ട്രീയ കാലാവസ്ഥയും ഉള്ളതിനാല്‍ ഇത്തവണ സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ കൊണ്ടു വരുമെന്നുതന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. സുപ്രധാന പരിഷ്‌കരണ നടപടികള്‍ ബജറ്റിനു പുറമേയാണുണ്ടായതെന്ന കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു.

എങ്കിലും നടപ്പുവര്‍ഷം ആവിഷ്‌കരിക്കുന്ന പരിഷ്‌കരണനടപടികളും കൊണ്ടുവരുന്ന നവീനആശയങ്ങളും പ്രഖ്യാപിക്കാനുള്ള പ്രധാനവേദി തന്നെയാണ് സര്‍ക്കാരിന് ബജറ്റ്. ഇത്തവണ സര്‍ക്കാര്‍ ശ്രദ്ധയര്‍പ്പിക്കുന്ന പ്രധാന രംഗങ്ങള്‍ ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കൃഷി, ഗ്രാമീണ വിപണി, പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍, ഹരിത ഊര്‍ജ്ജം, ഹോസ്പിറ്റാലിറ്റി മേഖലകളാണ്.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തില്‍ ജനപ്രിയ നടപടികള്‍ക്കു സാധ്യതയുണ്ടെങ്കിലും അവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ധനകമ്മിയെ ബാധിക്കാനിടയില്ല. അനിയന്ത്രിതമായ വിലക്കയറ്റം നിലനില്‍ക്കുന്നതിനാല്‍ താഴ്ന്ന വരുമാനക്കാരായ നികുതി ദായകര്‍ക്കായി ആശ്വാസ നടപടികള്‍ പ്രതീക്ഷിക്കാം. ചുുക്കിപ്പറഞ്ഞാല്‍ ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായിരിക്കുമെന്നു പ്രതീക്ഷിക്കാമെങ്കിലും വിപണിക്കു താങ്ങാവുമെന്നു കരുതാന്‍വയ്യ.

എങ്കിലും സര്‍ക്കാരിന്റെ ചിലവുകളും ഏറ്റെടുക്കുന്ന പരിഷ്‌കരണനടപടികളും കാരണം ചിലമേഖലകള്‍ മുന്നോട്ടുകുതിക്കും. 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള 6.8 ശതമാനം എന്ന ധനകാര്യ ലക്ഷ്യം നേടാനാണിട. 2023 സാമ്പത്തിക വര്‍ഷം 5 ശതമാനത്തിനും 6 ശതമാനത്തിനുമിടയില്‍ എന്ന ലക്ഷ്യവും സാധ്യമായേക്കാം. മഹാമാരിക്കാലത്ത് സ്വകാര്യ പണംമുടക്കലുകള്‍ കുറയുമ്പോള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നു കൂടുതല്‍ ചിലവഴിക്കുകയും നേരിട്ടല്ലാത്ത നികുതികള്‍ വര്‍ധിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വന്‍കിട ഉല്‍പന്നങ്ങള്‍, അടിസ്ഥാന വികസനം, നിര്‍മ്മാണമേഖല, ഉപഭോഗം എന്നീരംഗങ്ങളില്‍ ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ട്.

മൂന്നാം പാദഫലങ്ങളും ആഗോള ചലനങ്ങളുമായിരിക്കും വിപണി പിന്തുടരുക. നിത്യഹരിതമായ ഐടി മേഖലയുടെ പിന്തുണയോടെ മൂന്നാം പാദഫലങ്ങളുടെ തുടക്കം നന്നാവും. മുന്‍വര്‍ഷത്തെയപേക്ഷിച്ച് മൊത്തത്തിലുള്ള വളര്‍ച്ചാപ്രതീക്ഷ ലോഹ, ഊര്‍ജ്ജ മേഖലകളെ കേന്ദ്രീകരിച്ചാണ്. വിതരണ പ്രശ്നങ്ങളും അസംസ്‌കൃത വസ്തുക്കളുടെ കൂടിയ വിലയും കാരണം മുന്‍പാദത്തെയപേക്ഷിച്ച് വളര്‍ച്ചയില്‍ ചെറിയ പുരോഗതി ഉണ്ടായേക്കാം. ഹ്രസ്വകാലയളവില്‍ വിലക്കയറ്റം ലാഭത്തെ ബാധിക്കും. കൂടിയ മൂല്യനിര്‍ണയം വിപണിയിലെ കുതിപ്പിനു തടയിടും. ഉയര്‍ന്നതോതിലുള്ള ചെറുകിട നിക്ഷേപവും അഭ്യന്തര സ്ഥാപനങ്ങളില്‍ നിന്നുള്ള നിക്ഷേപവും ഇന്ത്യന്‍ ഓഹരി വിപണിയെ ആഗോള വിപണിയേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു സഹായിച്ചിട്ടുണ്ട്. ലോകവിപണി പരസ്പര ബന്ധിതമാകയാല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു ആഗോള പ്രവണതകളെ പിന്തുടരേണ്ടിവരും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022