സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് പദ്ധതികൾ; രണ്ട് ലക്ഷം അംഗൻവാടികൾ നവീകരിക്കും


Photo: twitter.com|ANI

സ്ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും സാമൂഹികവും സാമ്പത്തികപരവുമായ ഉന്നമനത്തിനുള്ള പദ്ധതികളെക്കുറിച്ച് ബജറ്റിൽ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. നാരീശക്തി പദ്ധതി ശോഭനമായ ഭാവിയുടെ മുന്നോടിയാണെന്ന് മന്ത്രി പറഞ്ഞു.

വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളായ മിഷൻ ശക്തി, മിഷൻ വാത്സല്യ, സാക്ഷം അം​ഗൻവാടി, പോഷൺ 2.0 എന്നീ പദ്ധതികൾ സർക്കാർ സമ​ഗ്രമായി നവീകരിച്ചതായി ബജറ്റിൽ അറിയിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും സമ​ഗ്ര വികസനത്തിനായി അവതരിപ്പിച്ച പദ്ധതികളാണവ.മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും ഓഡിയോവിഷ്വൽ സഹായങ്ങളോടെയുമുള്ള സാക്ഷം അം​ഗൻവാടി പദ്ധതി പുതുതലമുറ അം​ഗൻവാടികളാണെന്നും ബാല്യകാല വികസനത്തിൽ മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാൻ‌ പ്രാപ്തമാണെന്നും മന്ത്രി പറഞ്ഞു. രണ്ടു ലക്ഷത്തോളം അം​ഗൻവാടികളെ പദ്ധതിക്കു കീഴിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Union Budget 2022-Financial Minister Sitharaman's announcement for women-centric schemes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022