2022-23 വര്‍ഷത്തില്‍ 80 ലക്ഷം വീടുകള്‍; പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി


നിർമല സീതാരാമൻ | Photo: ANI

ന്യൂഡല്‍ഹി: 2022-23 വര്‍ഷത്തില്‍ രാജ്യത്ത് യോഗ്യരായ 80 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിനായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 48,000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു എല്ലാവര്‍ക്കും വീട് വൈദ്യുതി, ജലം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി തുക മാറ്റി വെക്കുക. 2022 ജനുവരി 18 വരെയുള്ള കണക്കനുസരിച്ച് 2.17 കോടി വീടുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി നിര്‍മാണ അനുമതി നല്‍കിയിട്ടുള്ളത്. 1.69 കോടി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

2022 അവസാനത്തോടെ 2.63 കോടി വീടുകള്‍ നിര്‍മിക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാമ്പത്തിക സര്‍വേ അനുസരിച്ച് 2016-17 2021-22 സാമ്പത്തിക വര്‍ഷങ്ങളിലാണ് പി.എം.എ.വൈ പദ്ധതി നടത്തിപ്പ് മെച്ചപ്പെട്ട നിലയില്‍ പുരോഗമിച്ചത്.

Content Highlights: 80 Lakh homes in 2022-23; 48,000 crore for PM Awas Yojana-Union Budget 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram