കെ.എസ്.എഫ്.ഇയുടെ വിവിധ ചിട്ടികൾ


-

കെ.എസ്.എഫ്.ഇ. ഭദ്രതാ സ്മാർട്ട് ചിട്ടികൾ

കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2021 എന്ന പേരിൽ ഒരു പുതിയ ചിട്ടിപദ്ധതി 2021 ജൂലൈ 1 മുതൽ ആരംഭിച്ചിരിക്കുന്നു. നിരവധി സമ്മാനപദ്ധതികളും ആനുകൂല്യങ്ങളും കോർത്തിണക്കിയ ചിട്ടി പദ്ധതിയാണിത്.ദീർഘകാല ചിട്ടികൾ

ദീർഘകാല ചിട്ടികൾ സാധാരണയായി നിക്ഷേപ ചിട്ടികളായാണ് ഉപയോഗിക്കുന്നത്. സാധാരണയായി ഈ ചിട്ടികളുടെ കാലാവധി 60 മാസം മുതൽ 120 മാസം വരെയാണ്. ദീർഘകാല ചിട്ടികൾ ഉപഭോക്താവിന് ഉയർന്ന ലാഭവിഹിതം നൽകുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത് ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ദീർഘകാല ചിട്ടികൾ സാധാരണ ഉപഭോക്താക്കളെ സഹായിക്കുന്നു. ചെറിയ തവണകളായി നൽകി ഭാവി ആവശ്യങ്ങൾക്കായി വലിയ തുക സമ്പാദിക്കാനുള്ള ഉത്തമ മാർഗ്ഗമാണിത്.

ഹ്രസ്വകാല ചിട്ടികൾ

ചിട്ടിത്തുക പെട്ടന്ന് ആവശ്യമുള്ള വരിക്കാർക്ക് 25 മാസം മുതൽ 60 മാസം വരെ ദൈർഘ്യമുള്ള ഹ്രസ്വകാല ചിട്ടികൾ ഉചിതമാണ്, കാരണം പരമാവധി കിഴിവിൽ ലേലം വിളിക്കാൻ കൂടുതൽ ഉപഭോക്താക്കൾ ഉണ്ടാകില്ല, ഒരു ദീർഘകാലാടിസ്ഥാനത്തിൽ വരിക്കാർക്ക് അവരുടെ അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി ഒരു മികച്ച തുകയ്ക്ക് ചിട്ടി ലേലം ചെയ്യാൻ കഴിയും. ഇങ്ങനെ പെട്ടന്നുള്ള ആവശ്യങ്ങൾക്ക് ലോണിനെക്കാളും ലാഭകരമായി ഹ്രസ്വകാലചിട്ടികൾ ഉപയോഗപ്പടുത്താവുന്നതാണ് .

മൾട്ടിഡിവിഷൻ ചിട്ടികൾ / നറുക്ക് ലേല ചിട്ടികൾ

ഓരോ ഡിവിഷനിൽ നടക്കുന്ന ലേലത്തിലും എല്ലാവർക്കും പങ്കെടുക്കാം. അതായത് 4 ഡിവിഷനുകൾ ഉള്ള ചിട്ടിയിൽ ഒരേ സമയം ഒരു നറുക്കും മൂന്ന് ലേലങ്ങളുമാണ് ഉണ്ടാകുക. കൃത്യമായി തവണ സംഖ്യ അടച്ച എല്ലാവരേയും ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തുക. അതിൽ വിജയിക്കുന്ന വ്യക്തിക്ക് മുൻപൻ കമ്മീഷൻ ആയ 5% തുക ഗ്രോസ്സ് ചിട്ടിത്തുകയിൽ നിന്നും കുറച്ച് നെറ്റ് ചിട്ടിത്തുകയായി നൽകുന്നതാണ്. മൾട്ടിഡിവിഷൻ ചിട്ടിയുടെ കാര്യത്തിൽ, ഓരോ മാസവും നറുക്ക് ലഭിക്കുന്ന വ്യക്തിയുടെ എണ്ണം ഡിവിഷനുകളുടെ എണ്ണത്തിന് തുല്യമായിരിക്കും 100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടി 40% വരെ കുറച്ച് ലേലം ചെയ്യാവുന്നതാണ്. 60 മാസം മുതൽ 100 മാസം വരെ ദൈർഘ്യമുള്ള ചിട്ടികളിൽ 35% വരെയും 60 മാസത്തിൽ താഴെയുളള ചിട്ടികൾ 30% വരെയും ലേലം ചെയ്യാവുന്നതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022