കുറഞ്ഞ നിരക്കിൽ ഏത് ആവശ്യത്തിനും കെഎസ്എഫ്ഇ വായ്പകൾ


-

അടിസ്ഥാനപരമായി ചിട്ടി ഒരു വായ്പാ പദ്ധതിയാണെങ്കിൽ കൂടി, ചിട്ടി കിട്ടാത്ത ചിറ്റാളന്മാർക്ക് പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ, ചിട്ടി പദ്ധതിയോട് ചേർന്ന് രണ്ട് സമാശ്വാസ വായ്പാ പദ്ധതികൾ ഉൾച്ചേർത്തിട്ടുണ്ട്. ചിട്ടി പാസ് ബുക്ക് ലോണും ചിട്ടി ലോണും. കെ.എസ്.എഫ്.ഇ., ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും എന്ന പോലെ, മറ്റ് തരത്തിലുള്ള വായ്പാപദ്ധതികൾ നൽകുന്നുണ്ട്.
ഇടപാടുകാരന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ എല്ലാത്തരം വായ്പകളും കെ എസ് എഫ് ഇ യിൽ നിന്നും ലഭ്യമാണ്. ഭവനവായ്പ, വ്യക്തിഗത വായ്പ, സ്വർണപ്പണയ വായ്പ, ചിട്ടി വായ്പ, വാഹനവായ്പ എന്നിവയാണ് ഇതിൽ പ്രധാനപെട്ടത്.

ലളിതമായ നടപടിക്രമങ്ങൾ അവലംബിക്കുന്നതിനാൽ ആവശ്യക്കാർക്ക് പെട്ടെന്ന് തന്നെ വായ്പ എടുക്കാൻ സാധിക്കുന്നതാണ്. മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കെ.എസ്.എഫ്.ഇ. യുടെ പലിശ നിരക്ക് കുറവാണ്.കെ.എസ്.എഫ്.ഇ.സ്വർണ്ണപ്പണയ വായ്പ

അടിയന്തിരമായി പണം ആവശ്യമുള്ള ആളുകൾക്ക് സ്വർണ്ണപ്പണയത്തിലൂടെ ഹ്രസ്വകാല വായ്പകൾ നൽകാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
സവിശേഷതകൾ
പരമാവധി തുക
കുറഞ്ഞ പലിശ നിരക്ക്
ലളിതമായ നടപടിക്രമങ്ങൾ
വായ്പ കാലയളവ്12 മാസം. നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വർഷത്തേക്ക് വായ്പ പുതുക്കാൻ വായ്പക്കാർക്ക് കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം.
വായ്പ പരിധി:ഈ സ്‌കീമിലെ പരമാവധി വായ്പതുക ഒരു വ്യക്തിക്ക് പ്രതിദിനം 25 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ബിസിനസ്സ് സമയം: എല്ലാ പ്രവൃത്തി ദിനം രാവിലെ 10.00 മുതൽ വൈകുന്നേരം 4.30വരെ സ്വർണ്ണ വായ്പ കൗണ്ടർ തുറന്നിരിക്കും

കെ.എസ്.എഫ്.ഇ. ഭവന വായ്പ

ഭവന നിർമ്മാണത്തിനാവശ്യമായ സ്ഥലം വാങ്ങുന്നതിനും ഇപ്പോഴുള്ള ഭവനം മെച്ചപ്പെടുത്തുന്നതിനും വീടോ ഫ്‌ളാറ്റോ വാങ്ങുന്നതിനും ഈ വായ്പ ലഭ്യമാണ്. പ്രതിമാസ ശമ്പളക്കാർ, ഇൻകം ടാക്‌സ് അടയ്ക്കുന്ന കച്ചവടക്കാർ, പ്രവാസി മലയാളികൾ, വാടക വരുമാനം ലഭിയ്ക്കുന്നവർ, ഡോക്ടർമാർ/ എഞ്ചിനീയർമാർ/വക്കീലന്മാർ/ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയ പ്രൊഫഷണലുകൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വായ്പാത്തുക പരമാവധി 360 മാസം (അതായത് 30 വർഷം) കൊണ്ടോ അപേക്ഷകർക്ക് 70 വയസ്സ് തികയും മുമ്പോ, ഏതാണോ ആദ്യം വരുന്നത്, അതിനുള്ളിൽ അടച്ചുതീർക്കേണ്ടതാണ്.

സവിശേഷതകൾ

വേഗത്തിലുള്ള പ്രോസസ്സിംഗ്
ലളിതമായ ഡോക്യുമെന്റേഷൻ
സൗകര്യപ്രദമായ പേയ്‌മെന്റ് ഓപ്ഷൻ
കുറഞ്ഞ പ്രോസസ്സിംഗ് ചാർജ്
കാലാവധി 12 മുതൽ 360 മാസം വരെ
പരമാവധി വായ്പ തുക ഒരു കോടി രൂപ.
ലംപ്സം പേയ്മെന്റ് ചാർജില്ല
പ്രിമച്വർ ക്ലോസർ ചാർജില്ല

കെ.എസ്.എഫ്.ഇ. വ്യക്തിഗത വായ്പ

വിശ്വസ്ത ഇടപാടുകാർക്ക് ഞങ്ങൾ വളരെ പ്രാധാന്യം കൊടുക്കുന്നു. അവർക്ക് 25 ലക്ഷം രൂപവരെ നൽകുന്ന വായ്പയാണിത്. കാലാവധി 72 മാസം വരെ. കെ.എസ്.എഫ്.ഇ.യുമായുള്ള ഇടപാടുകളിൽ ഏറ്റവും ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും നല്ല ട്രാക്ക് റെക്കോഡ് ഉള്ളവർക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

സവിശേഷതകൾ

ലളിതമായ ഡോക്യുമെന്റേഷൻ
സൗകര്യപ്രദമായ പേയ്‌മെന്റ് ഓപ്ഷൻ
കുറഞ്ഞ പ്രോസസ്സിംഗ് ചാർജ്
കാലാവധി 12 മുതൽ 72മാസം വരെ
പരമാവധി വായ്പ തുക 25 ലക്ഷം രൂപ.
ലംപ്സം പേയ്മെന്റ് ചാർജില്ല
പ്രിമച്വർ ക്ലോസർ ചാർജില്ല
ടോപ്പ്അപ്പ് സൗകര്യം ഒരു വർഷത്തിനുശേഷം ലഭ്യമാണ്.

ചിട്ടി വായ്പ

നിങ്ങളുടെ യഥാർത്ഥമായ സാമ്പത്തികാവശ്യവും നിങ്ങൾക്ക് ചിട്ടി കിട്ടാനുള്ള കാലതാമസവും കണക്കിലെടുത്ത് അത് പരിഹരിക്കാൻ നൽകുന്ന ഒരു ഇടക്കാല വായ്പയാണ് ചിട്ടി വായ്പ.
നിങ്ങൾ ചിട്ടി പിടിക്കാത്ത ചിറ്റാളനാണെങ്കിൽ, ചിട്ടിയുടെ മൊത്തം കാലാവധിയുടെ 10ശതമാനം തവണകൾ കഴിയുകയും അവയെല്ലാം മുടക്കു കൂടാതെ അടക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ചിട്ടിത്തുകയുടെ 50% വരെ വായ്പ കിട്ടാൻ നിങ്ങൾക്ക് അർഹതയുണ്ട്..സലയുടെ 50% അഥവാ പരമാവധി വായ്പ 1 കോടിരൂപ ഏതാണോ കുറവ് അതാണ് വായ്പയായി ലഭിക്കുക.
ചിട്ടി വിളിച്ചെടുക്കുമ്പോൾ വായ്പാത്തുക നെറ്റ് ചിട്ടിത്തുകയിൽ നിന്നും തട്ടിക്കിഴിയ്ക്കുന്നതാണ്. പലിശ ഓരോ മാസവും അടയ്‌ക്കേണ്ടതുമാണ്.

പാസ് ബുക്ക് വായ്പ

ചിട്ടി വിളിച്ചെടുക്കാത്ത ചിറ്റാളർക്ക് കെ.എസ്.എഫ്.ഇ. പ്രദാനം ചെയ്യുന്ന വായ്പയാണ് പാസ് ബുക്ക് വായ്പ. തവണ സംഖ്യ അടയ്ക്കുന്നതിൽ മുടക്കം വരുത്താത്തവർക്ക് മാത്രമാണ് ഈ വായ്പ ലഭിയ്ക്കുക.ഈ വായ്പയുടെ പലിശ നിരക്ക് സാധാരണഗതിയിൽ 10.75% ആണ്. മുടക്കം വരുത്തിയാൽ പലിശ നിരക്ക് 13.25% ആയി വർധിക്കുന്നതാണ്.

ഗൃഹോപകരണ വായ്പ

നിങ്ങൾ സ്വപ്നം കാണുന്ന ഗൃഹോപകരണങ്ങളും വാഹനങ്ങളും വാങ്ങാൻ ഈ വായ്പ നിങ്ങളെ സഹായിക്കുന്നു. കംപ്യൂട്ടറുകൾ, ഇരുചക്ര, നാൽചക്ര മോട്ടോർവാഹനങ്ങൾ, ക്ലിനിക്കുകൾക്കാവശ്യമായ ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ഗൃഹോപകരണങ്ങൾക്കും വായ്പ നൽകുന്നതാണ്.
ഈ വായ്പാ വിഭാഗത്തിൽ അനുവദിയ്ക്കുന്ന പരമാവധി തുക 30 ലക്ഷം രൂപയാണ്. ചിട്ടിയിലെ അതേ വ്യവസ്ഥകൾ ഗൃഹോപകരണ വാഹന വായ്പയിലും ബാധകമാണ്. 12 മാസത്തിനും 60 മാസത്തിനും ഇടയ്ക്കാണ് കാലപരിധി.

കാർ വായ്പ

പുതിയ കാറുകൾ വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ.യുടെ വായ്പാപദ്ധതി. മാസം 10,000/-രൂപയ്ക്ക് മേൽ അറ്റശമ്പളം വാങ്ങുന്നവർക്കോ പ്രൊഫഷണലുകൾ/കച്ചവടക്കാർ/തുടർച്ചയായി മൂന്നുവർഷം, രണ്ട് ലക്ഷം രൂപയ്ക്ക് മേൽ വാർഷിക വരുമാനം രേഖപ്പെടുത്തിയ ആദായ നികുതിദായകർ എന്നിവർക്ക് ഈ വായ്പയ്ക്ക് അർഹരാണ്. തിരിച്ചടവിന്റെ കാലാവധി ഏറ്റവും കുറവ് 12 മാസവും പരമാവധി 60 മാസവുമാണ്.

സവിശേഷതകൾ

വേഗത്തിലുള്ള പ്രോസസ്സിംഗ്
ലളിതമായ ഡോക്യുമെന്റേഷൻ.
കുറഞ്ഞ പ്രോസസ്സിംഗ് ചാർജ്.
കാലാവധി 12 മുതൽ 60 മാസം വരെ.
10000 മുതൽ 10 ലക്ഷം വരെ വായ്പ അനുവദിക്കുന്നതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022